Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്ഥലംമാറ്റ സാധ്യത അടയുന്നു; അധ്യാപകര്‍ ആശങ്കയില്‍

സ്ഥലംമാറ്റ സാധ്യത അടയുന്നു; അധ്യാപകര്‍ ആശങ്കയില്‍

കണ്ണൂർ: 2026ലെ അധ്യാപക സ്ഥലംമാറ്റം നടക്കാനുള്ള സാധ്യത മങ്ങുന്നു. 2026 മെയ് മാസത്തില്‍ പുറത്തിറങ്ങേണ്ട അധ്യാപക സ്ഥലംമാറ്റ ഉത്തരവ് ഈ വർഷം ഉണ്ടാവില്ലെന്നത് അധ്യാപകരെ ആശങ്കയിലാക്കുന്നു.

എല്ലാ വർഷവും മെയ് അവസാനവാരമാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങാറ്.

2026ല്‍ സെൻസസ് നടപടിക്രമങ്ങളുടെ ഭാഗമായ നിയന്ത്രണമുള്ളതിനാല്‍ അധ്യാപക സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയില്ല. എന്നാല്‍ പ്രൈമറി, ഹൈസ്കൂള്‍ പ്രഥമാധ്യാപക സ്ഥാനക്കയറ്റവും തസ്തികനഷ്ടം ഉണ്ടായ അധ്യാപകരുടെ സ്ഥലംമാറ്റവും ഈ വർഷം കൃത്യമായി നടന്നു.

സ്ഥലംമാറ്റ നടപടികള്‍ നടത്താത്തതിനെതിരേ അധ്യാപകർ പ്രതികരിക്കാൻ തുടങ്ങിയതോടെ സംഘടനകള്‍ ഇടപെട്ടു. തുടർന്ന് ഒക്ടോബർ 23ന് അന്തിമ സ്ഥലംമാറ്റ ഉത്തരവ് നിലവില്‍വരുന്ന വിധം പൊതുവിദ്യാഭ്യാസ ഡയരക്ടർ സർക്കുലർ പുറത്തിറക്കി. എന്നാല്‍ 2025ലെ അന്തർജില്ലാ സ്ഥലംമാറ്റ നടപടി പൂർത്തിയാക്കിയാല്‍ മാത്രമേ 2026ലെ ജില്ലാതല സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കാവൂവെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിട്ടു.

അന്തർജില്ലാ സ്ഥലംമാറ്റ ഉത്തരവ് ഒക്ടോബർ 26ന് ശേഷമേ പുറത്തിറങ്ങാൻ സാധ്യതയുള്ളൂ. അതിന് ശേഷമേ ജില്ലാതല സ്ഥലംമാറ്റം നടത്താൻ കഴിയുകയുള്ളൂ. അങ്ങനെയായാല്‍ നവംബർ ആദ്യവാരം മാത്രമേ ജില്ലാതല സ്ഥലംമാറ്റം നടക്കുകയുള്ളൂ. നവംബർ മുതല്‍ സെൻസസ് രണ്ടാംഘട്ട പരിശീലനം ആരംഭിക്കുമെന്നാണ് പറയുന്നത്. ഇതോടെ 2026ലെ അധ്യാപകരുടെ ജില്ലാതല സ്ഥലംമാറ്റം ഇല്ലാതാവും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham