തിരുവനന്തപുരം: യുവതയ്ക്ക് പ്രാമുഖ്യം നല്‍കുമെന്ന് പുറ ഇത്ത മെപറയുന്നുണ്ടെങ്കിലും വണയും ജനവിധി തേടുന്നവരില്‍ കൂടുതലും മധ്യവയസ്കരും വയോജനങ്ങളും.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത സത്യവാങ്ങ്മൂലത്തില്‍ വ്യക്തതയില്ലാത്തെ 20 പേർ ഒഴികെ 863 പേരുടെ വിവര ങ്ങള്‍ പരിശോധിക്കുമ്ബോള്‍ വെറും 140 പേർ മാത്രമാണ് ഇത്തവണ മത്സരിക്കുന്ന യുവജനങ്ങള്‍. കഴിഞ്ഞ തവണ 25-40 വയസിനിടയിലുള്ള 221 പേർ മത്സരിച്ച സ്ഥാനത്താണിത്.
41നും 60നും ഇടയില്‍ പ്രായമുള്ള മധ്യവയസ്ക്കരായ 497 പേരാണ് മത്സരിക്കുന്നത്. 61-70 വയസ് പ്രായമുള്ള 179 പേരും 71-80 വയസ് പ്രായമുള്ള 45 പേരും 81-85 വയസ് പ്രായമുള്ള രണ്ടുപേരുമാണ് ജനവിധി തേടുന്നത്. ധർമടത്ത് നിന്ന് മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് ഏറ്റവും പ്രായംകൂടിയ സ്ഥാനാർഥി. 82 വയസാണ് പ്രായം.
കണ്ണൂരിലെ രാമചന്ദ്രൻ കടന്നപ്പള്ളിക്ക് 81 വയസും ഏലത്തൂരിലെ എ.കെ ശശീന്ദ്രന് 80 വയസുമാണ് പ്രായം. യു.ഡി.എഫില്‍ ഏറ്റവും പ്രായം കൂടി സ്ഥാനാർഥി അമ്ബലപ്പുഴയില്‍ സ്വതന്ത്രനായ 78 കാരൻ ജി. സുധാകരനാണ്. കോട്ടയത്തെ ത രുവഞ്ചൂർ രാധാകൃഷ്ണനും പ്രായം 78 ആണ്. പി.കെ കുഞ്ഞാലിക്കൂട്ടിക്കും മഞ്ഞളാംകുഴി അലിക്കും 74 ആണ് പ്രായം.
അതേസമയം ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി ഏറ്റുമാനൂരിലെ ട്വിന്റി ട്വിന്റി സ്ഥാനാർഥി ആതിര ഡി. നായരും വർക്കലയിലെ സ്വതന്ത്ര സ്ഥാനാർഥി എസ്.ജി ഹരികൃഷ്ണനുമാണ്. 25 വയസാണ് ഇരുവരുടേയും പ്രായം.

