Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സുപ്രഭാതം 13ാം കാംപയിൻ വിജയത്തിനായി സമസ്ത നേതൃസംഗമം

സുപ്രഭാതം 13ാം കാംപയിൻ വിജയത്തിനായി സമസ്ത നേതൃസംഗമം

കോഴിക്കോട്: ഒരു വ്യാഴവട്ടം പൂർത്തിയാക്കി 13ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന സുപ്രഭാതത്തിന്റെ 13ാം കാംപയിന്റെ ഭാഗമായി സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതൃസംഗമം കോഴിക്കോട് ജൂബിലി ഹാളില്‍ നടന്നു.

കോഴിക്കോട് മുഖ്യഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം നിർവഹിച്ചു. കാംപയിൻ വൻവിജയമാക്കുന്നതിനു വേണ്ട എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിച്ച്‌ നടപ്പാക്കാൻ യോഗം തീരുമാനിച്ചു. വാർഷിക വരിക്കാരെ ചേർക്കല്‍ ജംഇയ്യതുല്‍ മുഅല്ലിമീന്റെ നേതൃത്തില്‍ നടക്കും.

കാംപയിൻ സ്പെഷല്‍ പദ്ധതികളായ ഔദ്യോഗികം സുപ്രഭാതം കോഡിനേറ്ററായി കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, അസിസ്റ്റന്റ് കോഡിനേറ്ററായി എം.പി മുഹമ്മദ് മുസ്ലിയാർ കടുങ്ങല്ലൂർ എന്നിവരെയും ഷോപ്പിങ് കോർണർ കോഡിനേറ്ററായി അബ്ദുല്‍ ഫത്താഹ് ദാരിമി കണ്ണൂർ, അസിസ്റ്റന്റ് കോഡിനേറ്ററായി ഇ.ടി അസീസ് ദാരിമി എന്നിവരെയും സ്നേഹപൂർവം സുപ്രഭാതം കോഡിനേറ്ററായി ഡോ.ഖയ്യൂം, അസിസ്റ്റന്റ് കോഡിനേറ്ററായി നസീർ മൂരിയാട് എന്നിവരെയും ചുമതലപ്പെടുത്തി. മുഹമ്മദ് ഖാസിം ഫൈസിയാണ് ലക്ഷദീപ് കോഡിനേറ്റർ.

ഇമ്പിച്ചിക്കോയ തങ്ങള്‍ ലക്കിടി പ്രാർഥന നിർവഹിച്ചു. ജംഇയ്യതുല്‍ മുഅല്ലിമീൻ സംസ്ഥാന പ്രസിഡൻ്റ് വാക്കോട് മൊയ്തീൻ കുട്ടി മുസ്ലിയാർ അധ്യക്ഷനായി. വി. മൂസക്കോയ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തി. ഉമർ ഫൈസി മുക്കം, പുത്തനഴി മൊയ്തീൻകുട്ടി ഫൈസി പ്രസംഗിച്ചു.

സുപ്രഭാതം സി.ഇ.ഒ മുസ്തഫ മുണ്ടുപാറ പ്രൊജക്‌ട് അവതരിപ്പിച്ചു. സുപ്രഭാതം മാനേജിങ് എഡിറ്റർ ടി.പി ചെറൂപ്പ, കെ.പി.പി തങ്ങള്‍ പയ്യന്നൂർ, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, നിയാസലി ശിഹാബ് തങ്ങള്‍ പാണക്കാട്, ഒ.പി.എം അഷ്റഫ് മൗലവി, ഫക്റുദ്ദീൻ തങ്ങള്‍, അബ്ദുല്‍ ഖാദർ അല്‍ ഖാസിമി, നാസർ ഫൈസി കൂടത്തായി, കെ.കെ.ഇബ്രാഹിം മുസ്ലിയാർ, എ.പി.പി തങ്ങള്‍ കാപ്പാട്, കെ.പി കോയ, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, എ.എം പരീദ്, അഷ്റഫ് ഹാജി പാലത്തായി, ബഷീർ ഫൈസി ദേശമംഗലം, ഹസ്സൻ ആലങ്കോട്, ബഷീർ ദാരിമി പന്തിപ്പൊയില്‍, ഇമ്പിച്ചിക്കോയ തങ്ങള്‍, ഹുസൈൻ തങ്ങള്‍ കണ്ണൂർ, വി.പി ഷാഹിദ് കോയ തങ്ങള്‍, എസ്. മുഹമ്മദ് ദാരിമി, ഷാഹുല്‍ ഹമീദ് മാസ്റ്റർ, ഹംസ കോയ ചേളാരി, സി.പി ഇഖ്ബാല്‍, ടി.കെ മുഹമ്മദ് കുട്ടി ഫൈസി, സിദ്ദീഖ് ഫൈസി വെണ്മണല്‍, അഷ്റഫ് ദാരിമി പള്ളങ്കോട്, ഹാരിസ് ബാഖവി, എ.കെ അബ്ദുല്‍ ബാഖി, കെ.എ മജീദ് പത്തപ്പിരിയം, ഹകീം ഫൈസി, അലി മാസ്റ്റർ, ഇല്യാസ് ആലുങ്കല്‍ പങ്കെടുത്തു.

സമസ്ത വിദ്യാഭ്യാസ ബോർഡ് മനേജർ കെ. മോയിൻകുട്ടി മാസ്റ്റർ സ്വാഗതവും കാംപയിൻ അസിസ്റ്റന്റ് കോഡിനേറ്റർ കെ.ടി ഹുസൈൻകുട്ടി മൗലവി നന്ദിയും പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham