Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധന; പവന് 280 രൂപ കൂടി

സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധന; പവന് 280 രൂപ കൂടി

കൊച്ചി; സ്വര്ണവിലയില് ഇന്ന് വര്ധന. ഇടിഞ്ഞ് താഴ്ന്നിടത്ത് നിന്ന് നേരിയ ഉയര്ച്ചയില് രണ്ട് ദിവസം നിലനിന്ന ശേഷമാണ് ഇന്ന് വിലയില് വീണ്ടും വര്ധനയുണ്ടായിരിക്കുന്നത്.

യു.എസ് പ്രസിഡന്റ് ട്രംപും എണ്ണവില, പലിശനയത്തെ ചൊല്ലിയുള്ള വാദങ്ങള് എന്നിവയുമാണ് സ്വര്ണക്കുതിപ്പിന് വഴിവെച്ചതെന്ന് നിരീക്ഷകര് പറയുന്നു.

ഇന്നത്തെ വില
22 കാരറ്റ് സ്വര്ണം ഗ്രാമിന് 35 രൂപയാണ് കൂടിയത്. പവന് 280 രൂപയുടെ വര്ധനവുമുണ്ടായി.

24 കാരറ്റ്
ഗ്രാമിന് 38 രൂപ കൂടി 14,804
പവന് 304 രൂപ കൂടി 1,18,432

22 കാരറ്റ്
ഗ്രാമിന് 35 രൂപ കൂടി 13,570
പവന് 280 രൂപ കൂടി 1,08,560

18 കാരറ്റ്
ഗ്രാമിന് 29 രൂപ കൂടി 11,103
പവന് 232 രൂപ കൂടി 88,824

ഔണ്സിന് 4156 ഡോളറായിരുന്ന രാജ്യാന്തരവില 4180 ഡോളറിലേക്ക് ഉയര്ന്നിട്ടുണ്ട്. ഇതോടെ ഇന്ന് കേരളത്തിലും വില ഉയര്ന്നു. വെള്ളിവിലയില് മാറ്റമില്ല; ഗ്രാമിന് 230 രൂപ.

സാധാരണക്കാരിലേക്ക് ഓഹരി വിപണിയെ എത്തിച്ചത് അര നൂറ്റാണ്ട് മുമ്പുയർന്ന ആ ചോദ്യം- ധീരുഭായ് അംബാനി ഇന്ത്യക്കാരുടെ സമ്പാദ്യശീലത്തെ മാറ്റിമറിച്ചത് ഇങ്ങനെ

വില കൂടിയേക്കും
വരും ദിവസങ്ങളില് വില കൂടുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തലുകള്. റഷ്യന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്ക്കുമേല് കനത്ത തീരുവ ഏര്പ്പെടുത്താനുള്ള നിയമത്തില് യു.എസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് ഇളവ് വരുത്തിയതിന് പിന്നാലെ ക്രൂഡോയില് വില താഴ്ന്നിരുന്നു. എണ്ണവില കുറയുന്നത് പണപ്പെരുപ്പം കുറയാനും സഹായിക്കും എന്ന വിലയിരുത്തലും സ്വര്ണത്തിന് ഗുണം ചെയ്തു. പണപ്പെരുപ്പം താഴ്ന്നാല് ഡോളറും ബോണ്ട് യീല്ഡും ഉയരാനുള്ള സാധ്യത മങ്ങുകയാണ് ചെയ്യുക. ഇതോടെ സ്വര്ണത്തിന്റെ ഡിമാന്ഡ് കൂട്ടുകയും വില ഉയരുകയും ചെയ്യുമെന്നും നിരീക്ഷകര് ചൂണ്ടിക്കാട്ടുന്നു.

gold prices rise in kerala after two days of slight recovery, as trump's remarks, oil prices and interest rate policy debates influence the gold market.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham