Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്വത്തുക്കള്‍ മരവിപ്പിച്ചെന്ന വാര്‍ത്തകള്‍ വ്യാജം; മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി ദുബൈ വ്യവസായി സതീഷ് സൻപാല്‍

സ്വത്തുക്കള്‍ മരവിപ്പിച്ചെന്ന വാര്‍ത്തകള്‍ വ്യാജം; മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി ദുബൈ വ്യവസായി സതീഷ് സൻപാല്‍

ദുബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചതായുള്ള ഇന്ത്യൻ മാധ്യമ റിപ്പോർട്ടുകള്‍ നിഷേധിച്ച്‌ ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഇന്ത്യൻ വ്യവസായിയും അനാക്സ് ഹോള്‍ഡിംഗ്സ് സ്ഥാപകനുമായ സതീഷ് സൻപാല്‍.

തന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി ഒരു ഔദ്യോഗിക എൻഫോഴ്സ്മെന്റ് ഏജൻസിയും പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഖലീജ് ടൈംസിന് നല്‍കിയ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് സൻപാല്‍ വിവരങ്ങള്‍ പങ്കുവെച്ചത്.

അതോറിറ്റികളോ റെഗുലേറ്ററി ഏജൻസികളോ ഇത്തരം അറ്റാച്ച്‌മെന്റ് ഉത്തരവുകള്‍ ഇറക്കിയിട്ടില്ല. അനൗദ്യോഗിക ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി ഇത്തരം വാർത്തകള്‍ നല്‍കരുതെന്ന് അദ്ദേഹം മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു.

ഗ്രൂപ്പിന്റെ റിയല്‍ എസ്റ്റേറ്റ് വിഭാഗമായ അനാക്സ് ഡെവലപ്മെന്റ്സിന്റെ പ്രവർത്തനങ്ങളെയോ സാമ്പത്തിക ക്രമീകരണങ്ങളെയോ ഇത്തരം വ്യാജ വാർത്തകള്‍ ബാധിച്ചിട്ടില്ല. എല്ലാ പദ്ധതികളും ബാങ്കിംഗ് ഇടപാടുകളും സാധാരണ നിലയില്‍ പുരോഗമിക്കുകയാണ്. ബിസിനസ്സ് താല്‍പ്പര്യങ്ങള്‍ക്കും പ്രശസ്തിക്കും ആഘാതമുണ്ടാക്കുന്ന തെറ്റിദ്ധരിപ്പിക്കുന്നതും അപകീർത്തികരവുമായ റിപ്പോർട്ടുകള്‍ക്കെതിരെ നിയമപരമായ തുടർനടപടികള്‍ സ്വീകരിക്കുമെന്നും പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കുന്നു.

റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ സജീവമായ സതീഷ് സൻപാല്‍ ദുബൈയിലെ ശ്രദ്ധേയനായ വ്യാവസായിക പ്രമുഖനാണ്. വിഷയത്തില്‍ യുഎഇ അധികൃതരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടിയതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.

Dubai-based businessman Satish Sanpal has dismissed reports claiming his assets were frozen, calling the Indian media reports false and reaffirming that his business operations continue without disruption.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham