ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുന്നതിനുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് തമിഴ്നാട് സർക്കാർ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചു.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് വർധിപ്പിക്കണമെന്ന ആവശ്യം തമിഴ്നാട് ഏറെക്കാലമായി ഉന്നയിച്ചുവരുന്നതാണ്. നിലവില്‍ അനുവദിച്ചിരിക്കുന്ന പരിധിയില്‍ നിന്ന് കൂടുതല്‍ ജലം സംഭരിക്കാനുള്ള നിയമപരമായ അവകാശം ഉറപ്പാക്കാനാണ് പുതിയ നീക്കം. ഇതിനായി ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ബജറ്റില്‍ പറയുന്നു.
അതേസമയം, അണക്കെട്ടിന്റെ സുരക്ഷ ചൂണ്ടിക്കാട്ടി ജലനിരപ്പ് ഉയർത്തുന്നതിനെ കേരളം തുടർച്ചയായി എതിർക്കുകയാണ്. പഴക്കമേറിയ അണക്കെട്ടായതിനാല്‍ പുതിയ അണക്കെട്ട് നിർമിക്കണമെന്നാണ് കേരളത്തിന്റെ നിലപാട്. മറുവശത്ത്, അണക്കെട്ട് സുരക്ഷിതമാണെന്നും ആവശ്യമായ ബലപ്പെടുത്തല്‍ പൂർത്തിയാക്കിയ ശേഷമാണ് ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുന്നതെന്നുമാണ് തമിഴ്നാടിന്റെ വാദം.
Tamil Nadu is trying to incease the water level in mullaperiyar dam.

