റിയാദ്: തീപിടുത്ത സാധ്യത കണക്കിലെടുത്ത് 6,500ലധികം ബി.എം.ഡബ്ല്യു വാഹനങ്ങള് സഊദി അറേബ്യ തിരിച്ചുവിളിച്ചു. ഡ്രൈവര് സീറ്റിലെ വയറിംഗ് ഹാര്നെസിലെ തകരാര് മൂലം ഷോര്ട്ട് സര്ക്യൂട്ട് ഉണ്ടാകുകയും പുകയും തീയും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തുകയും ചെയ്തതിനെ തുടര്ന്ന് സഊദി വാണിജ്യ മന്ത്രാലയമാണ് ഈ നിര്ദേശം നല്കിയത്.
2023 മുതല് 2025 വരെയുള്ള മോഡലുളിലെ 6,574 ബിഎംഡബ്ല്യു 5 സീരീസ്, 7 സീരീസ് വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്. ഞലരമഹഹ.െമെ വഴി വാഹന തിരിച്ചറിയല് നമ്പര് (V.I.N) പരിശോധിച്ച് വാഹനങ്ങള് തിരിച്ചുവിളിക്കലില് ഉള്പ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാന് മന്ത്രാലയം ഉടമകളോട് ആവശ്യപ്പെട്ടു.
ആവശ്യമായ അറ്റകുറ്റപ്പണികള് സൗജന്യമായി നടത്തുന്നതിന് മുഹമ്മദ് യൂസഫ് നാഗി കമ്പനിയുമായി ബന്ധപ്പെടാനും ഉപഭോക്താക്കളോട് നിര്ദേശിച്ചിട്ടുണ്ട്.
English Summary: Saudi Arabia has recalled 6,574 BMW vehicles from the 2023–2025 model years due to a potential fire hazard. The recall affects BMW 5 Series and 7 Series vehicles, where a defect in the driver-seat wiring harness could cause a short circuit, potentially leading to smoke or fire. The Saudi Ministry of Commerce has advised vehicle owners to check their VIN through Recalls.sa and contact Mohammed Yousef Naghi Motors for free repairs.

