Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തീവ്രമഴ: കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; പ്രൊഫഷണല്‍ കോളജുകള്‍ക്ക് അവധിയില്ല

തീവ്രമഴ: കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; പ്രൊഫഷണല്‍ കോളജുകള്‍ക്ക് അവധിയില്ല

കോഴിക്കോട്: ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലും നാളെ (ഓഗസ്റ്റ് 05, ബുധൻ) പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

മലയോര-തീരദേശ മേഖലകളില്‍ മഴ കനത്ത പശ്ചാത്തലത്തിലാണ് നടപടി.

സ്കൂളുകള്‍, അങ്കണവാടികള്‍, മദ്റസകള്‍, ട്യൂഷൻ സെൻ്ററുകള്‍ എന്നിവയ്ക്ക് അവധി ബാധകമായിരിക്കും.

പ്രൊഫഷണല്‍ കോളജുകള്‍ സാധാരണ പോലെ പ്രവർത്തിക്കും. നേരത്തെ നിശ്ചയിച്ച പൊതു/സർവകലാശാലാ പരീക്ഷകള്‍ക്കും ഓണ്‍ലൈൻ ക്ലാസുകള്‍ക്കും മാറ്റമുണ്ടായിരിക്കില്ല.

Heavy rain has prompted authorities to declare a holiday for educational institutions in Kozhikode district tomorrow. However, professional colleges will remain open and operate as usual.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham