കൊച്ചി : ഇത്തിരി നേരം കൊണ്ട് ഒത്തിരി ദൂരം ഓടിത്തീര്‍ക്കേണ്ട സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ദു:ഖവെള്ളി ദിനമാണെങ്കിലും ഇന്നും സജീവമാകും.
വോട്ടെടുപ്പിന് ആറു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പീഢാനുഭവ വാരത്തിലും പ്രചാരണത്തിനിറങ്ങാന്‍ തന്നെയാണ് മുന്നണികളുടെ പ്രവര്‍ത്തകര്‍ നിശ്ചയിച്ചിരിക്കുന്നത്. വാഹന പ്രചാരണ ജാഥകള്‍ പോലെയുള്ള ആര്‍പ്പും ആരവും നിറഞ്ഞ പ്രചാരണ ഘട്ടം പിന്നിട്ടതോടെ ഇനി വീടു കയറിയുള്ള വോട്ടുപിടുത്തത്തിന്റെ നാളുകളാണ്. പൊരിവെയിലിലും വാടാത്ത, ചോരാത്ത ആവേശവുമായി സ്ഥാനാര്‍ഥികളില്‍ നല്ലൊരു പങ്കും വീടുകയറ്റത്തിന് സജീവമാകും.
ക്രൈസ്തവ വിശ്വാസികളായ സ്ഥാനാര്‍ഥികള്‍ പള്ളികളില്‍ ആരാധനകളില്‍ പങ്ക് കൊണ്ട ശേഷമാകും പ്രചാരണത്തിനിറങ്ങുക. അവര്‍ പള്ളികളിലാകുന്ന സമയം നേതാക്കളും പ്രവര്‍ത്തകരും അവര്‍ക്കായി പ്രചാരണത്തിലാകും. ആരാധനകളില്‍ പങ്കെടുക്കാത്തവര്‍ പള്ളികളിലെത്തുന്ന വിശ്വാസികളെ കാണാനും സമയം കണ്ടെത്തും. ഇത്തവണ ദു:ഖവെള്ളി ദിനത്തില്‍ ക്രൈസ്തവ ദേവാലയങ്ങളും പരിസരങ്ങളും രാഷ്ട്രീയ നേതാക്കളെയും പ്രവര്‍ത്തകരെയും കൊണ്ട് നിറയുമെന്ന് ഉറപ്പാണ്.
സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ഇന്നലെ മുതല്‍ക്കേ വീടു കയറി പ്രചാരണത്തിന് തുടക്കമിട്ടിരുന്നു. ഇനിയുള്ള ദിവസങ്ങളില്‍ വീടു കയറ്റത്തിലാകും ശ്രദ്ധ കേന്ദ്രീകരിക്കുക.
*pointer-events-auto scroll-mt-[calc(var(--header-height)+min(200px,max(70px,20svh)))]" dir="auto" data-turn-id="request-69b8e8f8-fb78-8322-ae2d-c6992ad4b0f8-2" data-testid="conversation-turn-84" data-scroll-anchor="true" data-turn="assistant">As the Kerala election campaign enters its final phase, candidates are intensifying door-to-door outreach to connect directly with voters. Campaign activities remain active even on Good Friday (Dukkhavelli), reflecting the urgency and high stakes of the election. Political parties are focusing on personal interactions to secure last-minute support ahead of polling.

