Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തെരുവുനായ ശല്യം: അപകടകാരികളായവയെ കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനം

തെരുവുനായ ശല്യം: അപകടകാരികളായവയെ കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് വര്ധിച്ചുവരുന്ന തെരുവുനായ ശല്യത്തിന് പരിഹാരമായി സുപ്രീം കോടതി നിര്ദേശം നടപ്പാക്കാന് ഒരുങ്ങി കേരളം.

അപകടകാരികളായ നായ്ക്കളെ ദയാവധം ചെയ്യുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്ക് അധികാരം നല്കാനാണ് സര്ക്കാരിന്റെ നീക്കം. ഇതിനായുള്ള പ്രാഥമിക മാര്ഗരേഖ ഭരണകൂടം തയ്യാറാക്കിക്കഴിഞ്ഞു.

പദ്ധതി ഏകോപിപ്പിക്കുന്നതിനായി തദ്ദേശ സ്ഥാപന തലത്തില് പ്രത്യേക സമിതികള്ക്ക് രൂപം നല്കും. ഏതൊക്കെ നായ്ക്കളെയാണ് കൊല്ലേണ്ടതെന്ന് ഈ സമിതികളായിരിക്കും തീരുമാനിക്കുക. ഇതിനുപുറമെ, തെരുവുനായ്ക്കള്ക്ക് ഷെല്ട്ടറുകള് നിര്മ്മിക്കുന്നതിനായി അനുയോജ്യമായ ഭൂമി കണ്ടെത്തുവാന് ജില്ലാ കലക്ടര്മാര്ക്ക് നിര്ദേശം നല്കും.

മറ്റ് പ്രധാന തീരുമാനങ്ങള്
വീടുകളില് രണ്ടിലധികം നായ്ക്കളെ വളര്ത്തുന്നുണ്ടെങ്കില് അവയെ 'സ്മോള് ഷെല്ട്ടര്' ആയി പരിഗണിക്കാനും ഇതിനായി പ്രത്യേക ലൈസന്സ് നിര്ബന്ധമാക്കാനും തീരുമാനമായിട്ടുണ്ട്. കൂടാതെ തെരുവുനായ്ക്കള്ക്ക് പരസ്യമായി ഭക്ഷണം നല്കുന്നതിനും വ്യക്തമായ നിബന്ധനകള് പ്രാബല്യത്തില് വരുത്തും.

the kerala government has decided to implement supreme court directives allowing local self-governing bodies to euthanize dangerous stray dogs alongside introducing licenses for multi-pet households and setting feeding guidelines.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham