തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്തെ 'ഹാപ്പിലാന്ഡ്' അമ്യൂസ്മെന്റ് പാര്ക്കില് റൈഡ് തകര്ന്നുവീണ് അഞ്ച് പേര്ക്ക് പരുക്കേറ്റു.
പാര്ക്കിലെ ജയന്റ് വീല് പെട്ടെന്ന് പൊട്ടി താഴേക്ക് പതിച്ചതാണ് അപകടത്തിന് കാരണം. പരുക്കേറ്റവരില് രണ്ടുപേര് കുട്ടികളാണ്. 26 പേര് ജയന്റ് വീലില് ഉണ്ടായിരുന്നു.
അപകടത്തില് പരുക്കേറ്റ അഞ്ച് പേരെയും തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്ട്ടുകള്.

