Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തിരുവനന്തപുരത്തെ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് തകര്‍ന്നുവീണുണ്ടായ അപകടം:കേസ് എടുത്ത് പൊലിസ്:  പാര്‍ക്ക് താല്‍ക്കാലികമായി അടച്ചു

തിരുവനന്തപുരത്തെ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് തകര്‍ന്നുവീണുണ്ടായ അപകടം:കേസ് എടുത്ത് പൊലിസ്: പാര്‍ക്ക് താല്‍ക്കാലികമായി അടച്ചു

തിരുവനന്തപുരം: വെമ്പായത്തെ 'ഹാപ്പിലാൻഡ്' അമ്യൂസ്മെന്റ് പാർക്കില്‍ റൈഡ് തകർന്നുവീണ സംഭവത്തില്‍ വെഞ്ഞാറമൂട് പൊലിസ് കേസേടുത്തു.

അപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേർ ഉള്‍പ്പെടെ നിരവധി പേർക്ക് പരുക്കേറ്റു. ചിലരുടെ നില ഗുരുതരമായി തുടരുകയാണ്.

സംഭവത്തെ തുടർന്ന് വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തെ കുറിച്ചുള്ള റിപ്പോർട്ട് ജില്ലാ കളക്ടർക്ക് നല്‍കും. നിലവില്‍ പാർക്കിന്റെ പ്രവർത്തനം താല്‍ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് പുനഃപരിശോധിക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. ആശുപത്രിയില്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

അപകടത്തിന് പിന്നാലെ പാർക്കിന്റെ സുരക്ഷാ സംവിധാനങ്ങള്‍ക്കേതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. രക്ഷാപ്രവർത്തനം വൈകിയതായും അപകടമുണ്ടായിട്ടും ആളുകളെ ഉടൻ ഒഴിപ്പിച്ചില്ലെന്നും നാട്ടുകാർ ആരോപിച്ചു. റൈഡിന്റെ ഭാഗങ്ങളില്‍ തുരുമ്പ് പിടിച്ചിരുന്നുവെന്നും പരിക്കേറ്റവരേ മാലിന്യവണ്ടിയില്‍ ആശുപത്രിയിലെത്തിച്ചുവെന്നുമാണ് പരാതി.

ഇന്ന് ഉച്ചക്കായിരുന്നു അപകടം നടന്നത്. പാർക്കിലെ ജയന്റ് വീല്‍ പെട്ടന്ന് പൊട്ടി താഴെക്ക് പതിക്കുകയായിരുന്നു. പരുക്കേറ്റവരില്‍ രണ്ടുപേർ കുട്ടികളാണ്. 26 പേർ ജയന്റ് വീലില്‍ ഉണ്ടായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham