Dailyhunt
തൃശൂരില്‍ ബസില്‍ നിന്നും ഇറങ്ങിയ വീട്ടമ്മ കാല്‍തെറ്റി ബസിന്റെ അടിയില്‍പ്പെട്ട് മരിച്ചു

തൃശൂരില്‍ ബസില്‍ നിന്നും ഇറങ്ങിയ വീട്ടമ്മ കാല്‍തെറ്റി ബസിന്റെ അടിയില്‍പ്പെട്ട് മരിച്ചു

തൃശൂർ: ബസില്‍ നിന്നും ഇറങ്ങിയ വീട്ടമ്മ കാല്‍തെറ്റി ബസിന്റെ അടിയില്‍പ്പെട്ട് മരിച്ചു. ആറ്റപ്പാടം കവരപ്പറമ്പില്‍ ചന്ദ്രുവാണ് മരിച്ചത്.

65 വയസ്സായിരുന്നു. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞു രണ്ട് മണിയോടെ കൊരട്ടി ലത്തീൻ പള്ളിക്ക് സമീപമാണ് അപകടം ഉണ്ടായത്. സംഭവ സ്ഥലത്തു നിന്ന് തന്നെ മരണം സംഭവിച്ചു.

കുറ്റിക്കാടുള്ള മകന്റെ വീട്ടില്‍ പോയി തിരിച്ചു വരുന്ന വഴി ചാലക്കുടിയില്‍ നിന്നും ചാലക്കുടി-പെരുമ്പാവൂർ റൂട്ടിലോടുന്ന സ്വകാര്യ ബേസില്‍ കയറിയ വീട്ടമ്മ ലത്തീൻ പള്ളിക്ക് സമീപം പെട്രോള്‍ പമ്പിന്റെ മുന്നില്‍ ഇറങ്ങുമ്പോഴാണ് അപകടം നടന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham