Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഊബറില്‍ ഡ്രൈവറില്ലാ ടാക്‌സി: ദുബൈ അമ്പരപ്പിക്കുന്നു

ഊബറില്‍ ഡ്രൈവറില്ലാ ടാക്‌സി: ദുബൈ അമ്പരപ്പിക്കുന്നു

ദുബൈ: അത്ഭുതകാഴ്ചകളുടെ നഗരമാണ് ദുബൈ. ഇനി ദുബൈ നഗരത്തിലൂടെ യാത്രക്കാരുമായി ഡ്രൈവറില്ലാത്ത കാറുകള് പായും. ചൈനീസ് ടെക്നോ ഭീമനായ ബൈദുവിന്റെ അപ്പോളോ ഗോയാണ് നിരത്തിലെത്തുന്നത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 20 മുതല് ഊബറിലൂടെ ഈ ടാക്സികള് ബുക്ക് ചെയ്യാനുള്ള സംവിധാനം ദുബൈയില് ആരംഭിച്ചു.

തുടക്കത്തില് ഉമ്മു സുഖീമിലെയും ജുമൈറയിലെയും തിരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് പൂര്ണ സേവനം ലഭിക്കുക. പിന്നീട് നഗരത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് വ്യാപിക്കും. പൂര്ണമായും ഡ്രൈവറില്ലാതെ പ്രവര്ത്തിക്കുന്ന ഇലക്‌ട്രിക് റോബോടാക്സിയായ അപ്പോളോ ഗോയുടെ ആറാം തലമുറയിലെ ആര്.ടി സിക്സാണ് സേവനത്തിനെത്തുക. ന്യൂ ഹൊറൈസണ് ലക്ഷ്വറി ട്രാന്സ്പോര്ട്ടുമായി സഹകരിച്ചാണ് ഊബര് സേവനം നല്കുക.

2030 ഓടെ ദുബൈയിലെ ആകെ ഗതാഗതത്തിന്റെ 25 ശതമാനവും ഡ്രൈവറില്ലാ വാഹനങ്ങളാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. കാര്ബണ് ബഹിര്ഗമനം കുറയ്ക്കുക എന്ന പരിസ്ഥിതി സൗഹൃദ ലക്ഷ്യം, അപകടങ്ങള് കുറക്കുക, സഞ്ചാരികളെ ആകര്ഷിക്കുക തുടങ്ങിയവയും അത്ഭുത നഗരമായ ദുബൈ ഇതിലൂടെ ആഗ്രഹിക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham