Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വടകര കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട്; എസ്.ഐ.ടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്

വടകര കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട്; എസ്.ഐ.ടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്

കോഴിക്കോട്: കാഫിര് സക്രീന്ഷോര്ട്ട് കേസില് എസ്.ഐ.ടി അന്വേഷണം. കോഴിക്കോട് റൂറല് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക.

കണ്ണൂര് റേഞ്ച് ഡിഐജി യതീഷ് ചന്ദ്രയാണ് അന്വേഷണത്തിന് മേല്നോട്ടം വഹിക്കുക.

വടകര ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ 'കാഫിര് സ്ക്രീന്ഷോട്ട്' വിവാദത്തില് അന്വേഷണം ഊര്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടി എംഎല്എ പാറക്കല് അബ്ദുല്ല ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നല്കിയിരുന്നു. വര്ഗീയ ചേരിതിരിവ് ഉണ്ടാക്കാന് ശ്രമിച്ചവരെ വെറുതെ വിടരുതെന്നാണ് ആവശ്യം. പ്രതികളെ നിയമത്തിന് മുന്നില് കൊണ്ടുവരാന് അടിയന്തര നടപടി സ്വീകരിക്കണമെന്നും കത്തില് ആവശ്യപ്പെട്ടിരുന്നു.

കേസില് പ്രതികളെന്ന് സംശയിക്കുന്ന ഡിവൈഎഫ്ഐ നേതാക്കളുടെ ഫോണ് ഫോറന്സിക് പരിശോധന നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോര്ട്ട് സമര്പ്പിക്കാന് ഹൈക്കോടതി ഉത്തരവിട്ട് ഇരുപത് മാസം കഴിഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും എംഎല്എ ചൂണ്ടിക്കാട്ടി. നിര്ണായകമായ ശാസ്ത്രീയ തെളിവുകള് പുറത്തുവിടാതെയും യഥാര്ത്ഥ പ്രതികളെ പിടികൂടാതെയും അന്വേഷണം അവസാനിപ്പിക്കാന് ചില കേന്ദ്രങ്ങളില്നിന്ന് ശ്രമം നടക്കുന്നുണ്ടെന്നും പാറക്കല് അബ്ദുല്ല ആരോപിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham