Dailyhunt
വാക്കുകളില്‍ തീര്‍ച്ചയും മൂര്‍ച്ചയും; ഒരേയൊരു 'ക്യാപ്റ്റൻ'

വാക്കുകളില്‍ തീര്‍ച്ചയും മൂര്‍ച്ചയും; ഒരേയൊരു 'ക്യാപ്റ്റൻ'

ലശേരി: സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ ശേഷം ധർമടത്ത് തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് അണികളുടെ മികച്ച വരവേല്‍പായിരുന്നു.

ധർമടത്ത് എല്‍.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന പിണറായി വിജയൻ തീരപ്രദേശമായ മുഴപ്പിലങ്ങാട് കുളംബസാറില്‍നിന്നാണ് ഇന്നലെ രാവിലെ രണ്ടാംഘട്ട പര്യടനം തുടങ്ങിയത്. വിവിധ വർണ ബലൂണുകളും പ്ലക്കാർഡുകളും ഉയർത്തി സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിനാളുകളാണ് പിണറായിയുടെ സ്വീകരണ കേന്ദ്രങ്ങളില്‍ തടിച്ചുകൂടിയത്.

പര്യടനത്തിന് കൊഴുപ്പേകാൻ പാട്ടുവണ്ടിയും ഉണ്ടായിരുന്നു. സ്വീകരണ കേന്ദ്രങ്ങളില്‍ നാടകങ്ങള്‍ ഉള്‍പ്പെടെ കലാപരിപാടികളും അരങ്ങേറി. സി.പി.എം ഭരിക്കുന്ന മുഴപ്പിലങ്ങാട് പഞ്ചായത്തിലെ കുളംബസാറില്‍ കൂടുതലും സ്ത്രീകളുടെ സാന്നിധ്യമായിരുന്നു . മുഖ്യമന്ത്രിക്കൊപ്പം എല്‍.ഡി.എഫ് നേതാക്കളെ കൂടാതെ കൊച്ചുമകനും വാഹനത്തിലുണ്ടായിരുന്നു.

ഓരോ സ്വീകരണ കേന്ദ്രങ്ങളിലൂടെ കടന്നുപോകുമ്പോഴും പ്രധാന വ്യക്തികളുടെ ഭവനങ്ങള്‍ സന്ദർശിച്ച്‌ പിണറായി വിജയൻ വോട്ടഭ്യർഥിച്ചു. കേന്ദ്രസർക്കാരിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമർശിച്ചായിരുന്നു സ്വീകരണ കേന്ദ്രങ്ങളിലെ പ്രസംഗം. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ആർ.എസ്.എസ് അജണ്ടയും വികസനത്തിന് തുരങ്കംവയ്ക്കുന്ന കോണ്‍ഗ്രസ് സമീപനവും ആരോപിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

ഒരു പ്രത്യേക വിഭാഗത്തെ ആഭ്യന്തര ശത്രുക്കളായി കാണുന്നവരാണ് കേന്ദ്രസർക്കാരെന്നും അതിനായാണ് പൗരത്വ ബില്‍ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. പൗരത്വ ബില്‍ എല്‍.ഡി.എഫ് നടപ്പിലാക്കില്ലെന്നു പറഞ്ഞാല്‍ പറഞ്ഞതു പോലെയാണെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഓരോ വോട്ടർന്മാരും നല്‍കിയ പൂർണ പിന്തുണയ്ക്കും മുഖ്യമന്ത്രി നന്ദി പറഞ്ഞു. കുളംബസാറിലെ സ്വീകരണത്തിന് ശേഷം ശ്രീകുറുമ്പ കാവ്, ആഡൂല്‍പാലം, പൊതുവാച്ചേരി, ചെറുമാവിലായി, കടമ്പൂർ വയല്‍, ഉദയകലാ സമിതി, കൊയ്യോട് മൊയാരം, ഇരിവേരി ജ്വാല ഷെല്‍ട്ടർ, കീരിയോട്, കാവിന്മൂല, മുഴപ്പാല എന്നിവിടങ്ങളിലും എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് സ്വീകരണം നല്‍കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham