Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വന്ദേമാതരം വിവാദം: സെക്രട്ടേറിയറ്റിലേക്കുള്ള എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം, ലാത്തിച്ചാര്‍ജ് നടത്തി

വന്ദേമാതരം വിവാദം: സെക്രട്ടേറിയറ്റിലേക്കുള്ള എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം, ലാത്തിച്ചാര്‍ജ് നടത്തി

തിരുവനന്തപുരം: കേരള സര്വകലാശാലയിലെ പൊലിസ് നടപടിയില് പ്രതിഷേധിച്ച്‌ എസ്.എഫ്.ഐ നടത്തിയ സെക്രട്ടേറിയറ്റ് മാര്ച്ചില് സംഘര്ഷം.

മാര്ച്ച്‌ പൊലിസ് ബാരിക്കേഡ് വെച്ച്‌ തടഞ്ഞതിനെ തുടര്ന്ന് പ്രവര്ത്തകര് ബാരിക്കേഡ് മറിച്ചിടാന് ശ്രമിച്ചു. ഇതോടെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്ത്തകര് പിരിഞ്ഞുപോകാതിരുന്നതോടെ പൊലിസുമായി ഉന്തുംതള്ളുമുണ്ടാവുകയും തുടര്ന്ന് ലാത്തിച്ചാര്ജ് നടത്തുകയും ചെയ്തു.

സെക്രട്ടേറിയറ്റിന് മുന്നില് അരമണിക്കൂറിലേറെയായി സംഘര്ഷാവസ്ഥ തുടരുകയാണ്. പ്രവര്ത്തകര് പൊലിസിന് മുന്നില് മുദ്രാവാക്യം വിളിച്ചു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയി അടക്കമുള്ള നേതാക്കള് സ്ഥലത്തെത്തി.

ഗൂഗിളിന്റെ എ.ഐ രഹസ്യങ്ങള് ചൈനീസ് കമ്പനികള്ക്ക് ചോര്ത്തി; മുന് എന്ജിനിയര്ക്ക് 12 മാസം തടവ്

കേരള സര്വകലാശാലയില് ദേശീയ കായിക ദിനത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച പരിപാടിയില് വന്ദേമാതരം പൂര്ണമായും ആലപിച്ചതിനെതിരെ ഇന്നലെ എസ്.എഫ്.ഐ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തിനുനേരെയുണ്ടായ പൊലിസ് നടപടിയില് വനിതാ പ്രവര്ത്തകര് ഉള്പ്പെടെയുള്ളവര്ക്ക് പരുക്കേറ്റിരുന്നു. വനിതാ നേതാക്കളെ അടക്കം പൊലിസ് ക്രൂരമായി ആക്രമിച്ചെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാര്ച്ച്‌ നടത്തിയത്.

Clashes broke out during a Secretariat march organized by the SFI to protest the police action at Kerala University.After police blocked the march with barricades, activists tried to topple the barricades. Police then used water cannons. As the activists refused to disperse, there was pushing and shoving with the police, followed by a lathi-charge.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham