മയാമി: ലോകകപ്പ് ക്വാര്ട്ടര് ഫൈനലില് ഫ്രാന്സ്-മൊറോക്കോ മത്സരം നിയന്ത്രിക്കുക അര്ജന്റീനന് റഫറിമാര്. പ്രധാന റഫറി ഉള്പ്പെടെ മുഴുവന് ഒഫീഷ്യലുകളും അര്ജന്റീനയില് നിന്നുള്ളവരാണ്.
ഫിഫ ഔദ്യോഗിക പട്ടിക പുറത്തുവിട്ടതോടെ സമൂഹമാധ്യമങ്ങളില് വിവാദം കൊഴുക്കുകയാണ്.
കഴിഞ്ഞ ലോകകപ്പില് ഫ്രാന്സിനെ പരാജയപ്പെടുത്തിയാണ് അര്ജന്റീന കപ്പുയര്ത്തിയത്. സമീപകാലത്തായി ഫ്രാന്സ്-അര്ജന്റീനന് പോര് കളത്തിന് പുറത്തേക്കും, ആരാധകര്ക്കിടയിലും സജീവമാണ്. അതുകൊണ്ട് തന്നെ ഫിഫയുടെ തീരുമാനം വലിയ ചര്ച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ്. പ്രീ ക്വാര്ട്ടര് മത്സരത്തില് ഈജിപ്ത്- അര്ജന്റീന മത്സരത്തിന് പിന്നാലെ റഫറിമാര്ക്കെതിരെ ഉയര്ന്ന ആരോപണങ്ങള്ക്ക് കെട്ടടങ്ങും മുന്പേയാണ് പുതിയ വിവാദം.
ഫ്രാന്സ്-മൊറോക്കോ പോരാട്ടത്തില് ഫീല്ഡ് റഫറിയായി 44കാരനായ ഫാകുണ്ടോ ടെല്ലോയേയാണ് ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ ലോകകപ്പില് ഒരു മത്സരം പൂര്ണമായും ഒരേ രാജ്യത്ത് നിന്നുള്ള റഫറിമാര് മാത്രം നിയന്ത്രിക്കുന്നത് ഇത് ആദ്യമായാണ്. ടെല്ലോയ്ക്ക് പുറമെ അസിസ്റ്റന്റുമാരായി ജുവാന് പാബ്ലോ ബെലാട്ടിയും, ഗബ്രിയേല് ചാഡെയുമാണുള്ളത്. ഡാരിയോ ഹെരേരയാണ് ഫോര്ത്ത് ഒഫീഷ്യല്. ക്രിസ്റ്റ്യന് നവാരോയാണ് റിസര്വ് അസിസ്റ്റന്റ് റെഫറിയായി പ്രവര്ത്തിക്കുന്നത്.
അതേസമയം റഫറിമാരെ തീരുമാനിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള് ഫിഫ തള്ളിക്കളഞ്ഞു. യോഗ്യത മാനദണ്ഡങ്ങള് പരിഗണിച്ചാണ് ഒഫീഷ്യലുകളെ നിയമിച്ചതെന്ന് ഫെഡറേഷന് പറഞ്ഞു.

argentine referees to officiate france-morocco world cup quarter-final controversy

