Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വീണ്ടുമിടിഞ്ഞ് പൊന്ന്; ഇന്ന് മാത്രം 2480 രൂപ കുറഞ്ഞു

വീണ്ടുമിടിഞ്ഞ് പൊന്ന്; ഇന്ന് മാത്രം 2480 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വീണ്ടും ഇടിഞ്ഞു. ഉച്ചക്ക് ഗ്രാമിന് 120 രൂപയാണ് കുറഞ്ഞത്. പവന് 960 രൂപയും കുറഞ്ഞു.

ഇന്ന് രാവിലെ പവന് 1520 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് മാത്രം പവന്‍ സ്വര്‍ണത്തിന് 2480 രൂപയായി.

നിലവിലെ വില
22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 13,255 രൂപയാണ് പുതുക്കിയ വില. 120 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. പവന് 960 രൂപ കുറഞ്ഞ് 1,06,040 രൂപയിലുമെത്തി. കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയാണിത്. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ വില അധികം വൈകാതെ ഒരു ലക്ഷം രൂപയിലേക്ക് ഇടിയാന്‍ സാധ്യതയുണ്ടെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് രണ്ടു ശതമാനത്തോളം ഇടിഞ്ഞ് 4104 ഡോളറിലെത്തിയിട്ടുണ്ട്.

കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 100 രൂപ കുറഞ്ഞ് 10,950 രൂപയാണ്. ചില ജ്വല്ലറികളില്‍ 10,895 രൂപക്കാണ് വില്‍പന. വെള്ളി വില ഗ്രാമിന് 5 രൂപ കുറഞ്ഞ് 245 രൂപയിലെത്തി. പുതുക്കിയ വിലയില്‍ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ പത്തുശതമാനം പണിക്കൂലിയും നികുതിയും സഹിതം 1.2 ലക്ഷം രൂപയോളമാകും.

*pointer-events-auto R6Vx5W_threadScrollVars scroll-mb-[calc(var(--scroll-root-safe-area-inset-bottom,0px)+var(--thread-response-height))] scroll-mt-[calc(var(--header-height)+min(200px,max(70px,20svh)))]" dir="auto" data-turn-id="request-WEB:cdb26820-dac3-45f6-b054-b267e581a7ed-9" data-turn-id-container="request-WEB:cdb26820-dac3-45f6-b054-b267e581a7ed-9" data-testid="conversation-turn-20" data-turn="assistant">

gold prices witnessed a sharp decline today with rates falling by 2480 rupees, raising fresh concerns and opportunities for investors and jewellery buyers across the market.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham