Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'വേഗം കഴിക്ക്, ടൈമായി' എന്ന് പറഞ്ഞ് കുട്ടികളെ തിടുക്കം കൂട്ടാറുണ്ടോ? ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കിയാല്‍ പണിപാളും, അമ്മമാര്‍ അറിയേണ്ട ചില ഹെല്‍ത്തി ടിപ്‌സ്

'വേഗം കഴിക്ക്, ടൈമായി' എന്ന് പറഞ്ഞ് കുട്ടികളെ തിടുക്കം കൂട്ടാറുണ്ടോ? ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കിയാല്‍ പണിപാളും, അമ്മമാര്‍ അറിയേണ്ട ചില ഹെല്‍ത്തി ടിപ്‌സ്

പുതിയ അധ്യയനവര്ഷം ആരംഭിച്ച്‌ കുട്ടികള് സ്കൂളുകളിലേക്ക് പോകുമ്പോള് മാതാപിതാക്കളെ ഏറ്റവും കൂടുതല് അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് അവരുടെ പ്രഭാതഭക്ഷണം.

രാവിലെ എഴുന്നേല്ക്കാനുള്ള മടിയും സ്കൂള് ബസ് മിസ്സാകുമെന്ന ഭയവും കാരണം പല കുട്ടികളും ബ്രേക്ക്ഫാസ്റ്റ് വേണ്ടെന്നുവയ്ക്കാറുണ്ട്. എന്നാല്, പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുമെന്ന് ആരോഗ്യവിദഗ്ധര് മുന്നറിയിപ്പ് നല്കുന്നു.

രാവിലത്തെ ഭക്ഷണം കുട്ടികള്ക്ക് ദിവസം മുഴുവന് ഊര്ജ്ജത്തോടെ ഇരിക്കാന് ആവശ്യമായ ഇന്ധനമാണ്. ഇത് ഒഴിവാക്കുമ്പോള് കുട്ടികളില് ശ്രദ്ധക്കുറവ്, ക്ഷീണം, പഠനത്തില് പിന്നോട്ട് പോകല് എന്നിവ ഉണ്ടാകാം. കുട്ടികള്ക്കായി പ്രഭാതഭക്ഷണം തയ്യാറാക്കുമ്പോള് മാതാപിതാക്കള് ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള് ഉണ്ട്, അവ എന്തൊക്കെയാണെന്നു നോക്കാം.

പോഷകസമൃദ്ധമായ വിഭവങ്ങള്

പ്രഭാതഭക്ഷണത്തില് കാര്ബോഹൈഡ്രേറ്റ്, പ്രോട്ടീന്, ഫൈബര് എന്നിവ കൃത്യമായ അളവില് അടങ്ങിയിരിക്കണം. പുട്ട്, ഇഡ്ഡലി, ദോശ, അപ്പം തുടങ്ങിയ പരമ്പരാഗത വിഭവങ്ങള്ക്കൊപ്പം ചെറുപയര്, കടല എന്നിവ കറിയായി നല്കാം.

മുട്ടയും പാലും

പ്രോട്ടീന്റെ മികച്ച സ്രോതസ്സായ മുട്ട പുഴുങ്ങിയതോ ഓംലറ്റായോ നല്കാം. ഒപ്പം ഒരു ഗ്ലാസ് പാല് കൂടി കുടിക്കുന്നത് കുട്ടികള്ക്ക് ആവശ്യമായ കാല്സ്യം നല്കും.

മഴക്കാലത്ത് ആസ്ത്മ കൂടാതിരിക്കാന്; വീടിനുള്ളിലെ ഈര്പ്പവും പൂപ്പലും മാറ്റാം, ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്

നട്സുകളും പഴങ്ങളും

ബദാം, അണ്ടിപ്പരിപ്പ്, ഈന്തപ്പഴം എന്നിവ രാവിലത്തെ ഭക്ഷണത്തില് ഉള്പ്പെടുത്തുന്നത് ബുദ്ധിവികാസത്തിന് സഹായിക്കും. ജ്യൂസുകള്ക്ക് പകരം ഫ്രഷ് പഴങ്ങള് നേരിട്ട് നല്കുന്നതാണ് കൂടുതല് ഉചിതം.

ആകര്ഷകമായ രീതിയില് വിളമ്പാം

ഒരേ ഭക്ഷണം ദിവസവും നല്കാതെ വിഭവങ്ങളില് വൈവിധ്യം കൊണ്ടുവരുക. കുട്ടികള്ക്ക് ഇഷ്ടപ്പെടുന്ന രീതിയില് കളര്ഫുള് ആയും ഭംഗിയായും ഭക്ഷണം പ്ലേറ്റില് ക്രമീകരിക്കുന്നത് അവരുടെ വിശപ്പ് കൂട്ടും.

ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക

ബേക്കറി പലഹാരങ്ങള്, പാക്കറ്റ് ഫുഡുകള്, അമിതമായി മധുരം ചേര്ത്ത സിറിയലുകള് എന്നിവ രാവിലത്തെ ഭക്ഷണത്തില് നിന്ന് പൂര്ണ്ണമായും ഒഴിവാക്കണം.

തിരക്കുകള്ക്കിടയിലും കുട്ടികള് പ്രഭാതഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന് മാതാപിതാക്കള് മുന്കൂട്ടി പ്ലാന് ചെയ്യുന്നത് നന്നായിരിക്കും.

As schools reopen, experts emphasize the importance of a nutritious morning breakfast for children to boost their energy, concentration, and overall academic performance.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham