Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ തൊഴില്‍; പ്രവാസികള്‍ക്കായി പുതിയ ചട്ടങ്ങളുമായി പി.എ.എം

വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ തൊഴില്‍; പ്രവാസികള്‍ക്കായി പുതിയ ചട്ടങ്ങളുമായി പി.എ.എം

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസി തൊഴിലാളികളുടെ വിദ്യാഭ്യാസ യോഗ്യതയും അവർ ചെയ്യുന്ന ജോലിയും തമ്മില്‍ കൂടുതല്‍ പൊരുത്തം ഉറപ്പാക്കുന്നതിനായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) പുതിയ ചട്ടങ്ങള്‍ പ്രഖ്യാപിച്ചു.

തൊഴില്‍ വിപണിയെ കൂടുതല്‍ ക്രമവല്‍ക്കരിക്കുകയും യോഗ്യതയ്ക്ക് അനുയോജ്യമായ തൊഴില്‍ ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.

2026-ലെ സർക്കുലർ നമ്പർ (1) പ്രകാരമാണ് പുതിയ മാർഗനിർദേശങ്ങള്‍ നടപ്പാക്കുന്നത്. തൊഴിലാളിയുടെ വിദ്യാഭ്യാസ യോഗ്യതയോ ജോലി പദവിയോ നിലവില്‍ ചെയ്യുന്ന ജോലിയുടെ സ്വഭാവവുമായി പൊരുത്തപ്പെടുന്നതായി തെളിയിക്കാനാകുന്ന സാഹചര്യങ്ങളില്‍, നിശ്ചിത ചട്ടങ്ങള്‍ പാലിച്ച്‌ അവയില്‍ ഭേദഗതി വരുത്താൻ അനുമതി നല്‍കും.

പുതിയ സർക്കുലർ മൂന്ന് പ്രധാന കാര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. അംഗീകൃത നടപടിക്രമങ്ങള്‍ അനുസരിച്ച്‌ വിദ്യാഭ്യാസ യോഗ്യതയിലോ തൊഴില്‍ പദവിയിലോ ആവശ്യമായ മാറ്റങ്ങള്‍ അനുവദിക്കുക, തൊഴിലാളികളുടെ അക്കാദമിക് യോഗ്യതയും അവർ നിർവഹിക്കുന്ന ജോലിയും തമ്മിലുള്ള പൊരുത്തം ശക്തിപ്പെടുത്തുക, കൂടാതെ കുവൈത്തിലെ ഏകീകൃത തൊഴില്‍ വിവരണവും തൊഴില്‍ വർഗീകരണ മാർഗനിർദേശവും കൂടുതല്‍ വികസിപ്പിക്കുക എന്നിവയാണ് അവ.

ഈ നടപടിയിലൂടെ തൊഴില്‍ വിപണിയില്‍ കൂടുതല്‍ സുതാര്യതയും കാര്യക്ഷമതയും കൈവരിക്കാനാകുമെന്നും, തൊഴിലാളികളുടെ കഴിവിനും വിദ്യാഭ്യാസ യോഗ്യതയ്ക്കും അനുയോജ്യമായ തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കാൻ പുതിയ ചട്ടങ്ങള്‍ സഹായകരമാകുമെന്നും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.

Kuwait’s Public Authority for Manpower (PAM) has introduced new regulations to ensure expatriate workers are employed in positions that match their educational qualifications, enhancing transparency and efficiency in the labor market.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham