Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിദ്യാര്‍ഥികള്‍ക്ക് മാപ്പു നല്‍കുന്നു  വീണ്ടും സെല്‍ഫി വീഡിയോയുമായി മോദി, കമന്റ് ബോക്‌സില്‍ ചോദ്യങ്ങളുമായി അഭിജീത്ത് ദിപ്‌കെ

വിദ്യാര്‍ഥികള്‍ക്ക് മാപ്പു നല്‍കുന്നു വീണ്ടും സെല്‍ഫി വീഡിയോയുമായി മോദി, കമന്റ് ബോക്‌സില്‍ ചോദ്യങ്ങളുമായി അഭിജീത്ത് ദിപ്‌കെ

ന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഇന്സ്റ്റാഗ്രാം സെല്ഫി വീഡിയോയ്ക്ക് താഴെ കമന്റുമായി കോക്ക്റോച്ച്‌ ജനതാ പാര്ട്ടി സ്ഥാപകന് അഭിജീത്ത് ദിപ്കെ.

പ്രതിഷേധങ്ങള്ക്കിടെ തനിക്കെതിരെ അസഭ്യവര്ഷം നടത്തിയ വിദ്യാര്ഥികള്ക്ക് മാപ്പു നല്കുന്നെന്ന് വ്യക്തമാക്കിയുള്ള മോദിയുടെ വീഡിയോയെ പരിഹസിച്ചാണ് അഭിജീത്ത് ദിപ്കെ രംഗത്തെത്തിയത്.

റീലില് മാത്രമാണോ മാപ്പ് നല്കുന്നത്, അതോ കേസുകളും പിന്വലിക്കുമോ?' മാപ്പ് നല്കുന്ന മോദി പ്രതിഷേധക്കാര്ക്കെതിരെ ചുമത്തിയ കേസുകള് പിന്വലിക്കുമോ? എന്നാണ് ദിപ്കെ ചോദിച്ചത്.

ഇന്സ്റ്റാഗ്രാമില് പങ്കുവെച്ച തന്റെ ഏറ്റവും പുതിയ വീഡിയോയില്, തനിക്കെതിരെ ഉയര്ന്ന അസഭ്യവും ആക്ഷേപകരവുമായ പരാമര്ശങ്ങള് അടങ്ങിയ വൈറല് വീഡിയോകളെ കുറിച്ചായിരുന്നു പ്രധാനമന്ത്രി സംസാരിച്ചത്.

'ജന്തര്മന്തറില് വെച്ച്‌ എനിക്ക് അധിക്ഷേപകരമായ വാക്കുകള് കേള്ക്കേണ്ടി വന്നു എന്ന് മാത്രമല്ല, എന്റെ മരിച്ചുപോയ അമ്മയെയും അവിടെ അധിക്ഷേപിച്ചു. എന്നാല് ആക്ഷേപങ്ങള് ഒരിക്കലും ഒന്നിനും പരിഹാരമാകുന്നില്ല; വഴിതെറ്റിയവരെ നമുക്ക് വഴികാട്ടാം,' അദ്ദേഹം പറഞ്ഞു.

തെറ്റുകളില് നിന്ന് പഠിച്ച്‌ മുന്നേറാന് യുവാക്കള് മുന്നോട്ടുവരണമെന്നും പ്രധാനമന്ത്രി അഭ്യര്ത്ഥിച്ചു. 'നമ്മുടെ രാജ്യം മുന്നോട്ട് കുതിക്കുകയാണ്, അവരും അതോടൊപ്പം മുന്നേറണം,' അദ്ദേഹം കൂട്ടിച്ചേര്ത്തു.

ജന്തര് മന്തറില് നടന്ന വിദ്യാര്ഥി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരേ മോശം പരാമര്ശം നടത്തിയെന്നാരോപിച്ച്‌ നോയിഡയില് നിന്നുള്ള കൗമാരക്കാരിക്കെതിരേ പൊലിസ് കേസെടുത്തിരുന്നു.

Prime Minister Narendra Modi has shared another selfie-style video on social media, stating that students are being "forgiven," a remark that has drawn widespread attention online. The video quickly went viral, with many users reacting to the message. Among them, Abhijeet Dipke posted a series of questions in the comments section, sparking fresh discussions and debate across social media platforms.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham