ജയ്പുര്‍: പ്രവേശനത്തിന് വിലക്കുള്ള അണക്കെട്ടില് സ്കൂള് വിദ്യാര്ഥിനികള്ക്കൊപ്പം കുളിക്കാനിറങ്ങിയ അധ്യാപകനെ സസ്പെന്ഡ് ചെയ്തു.
രാജസ്ഥാനിലെ അല്വാര് ജില്ലയിലുള്ള ഒരു സര്ക്കാര് സ്കൂള് പ്രിന്സിപ്പല്‍ ലാല് ചന്ദ് മീണയെയാണ് സസ്പെന്ഡ് ചെയ്തത്. അപകട സാധ്യതയെത്തുടര്ന്ന് പ്രവേശന വിലക്കേര്പ്പെടുത്തിയ അണക്കെട്ടില് വിദ്യാര്ഥിനികള്ക്കൊപ്പം കുളിക്കുന്നതിന്റെ വീഡിയോ സോഷ്യല് മീഡിയയില് പ്രചരിച്ചിരുന്നു. ഏകദേശം 11 അടി വെള്ളമുണ്ടായിരുന്ന അണക്കെട്ടിലേക്കാണ് ലൈഫ് ജാക്കറ്റുകളോ മറ്റ് സുരക്ഷാ മുന്കരുതലുകളോ ഇല്ലാതെയാണ് നീന്തല് അറിയാത്ത കുട്ടികളെ ഇദ്ദേഹം ഇറക്കിയത്.
തനാഗാസി മേഖലയിലെ സ്കൂളില് നിന്ന് രണ്ട് കിലോമീറ്റര് അകലെയുള്ള അണക്കെട്ടിലേക്ക് 9 മുതല് 12 വരെയുള്ള ക്ലാസുകളിലെ കുട്ടികളെയാണ് ഇദ്ദേഹം കൊണ്ടുപോയത്. ഇദ്ദേഹത്തെ അടിയന്തരമായി സസ്പെന്ഡ് ചെയ്യുകയും വകുപ്പ് തല അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതിന് പുറമേ തനാഗാസി പൊലിസ് മൊഴി രേഖപ്പെടുത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

