Dailyhunt
വോട്ടിന്റെ ഒരു വിലയേ..! തെരഞ്ഞെടുപ്പിനായി നാട്ടിലെത്താന്‍ 2.27 ലക്ഷം രൂപവരെ ചെലവാക്കി പ്രവാസികള്‍

വോട്ടിന്റെ ഒരു വിലയേ..! തെരഞ്ഞെടുപ്പിനായി നാട്ടിലെത്താന്‍ 2.27 ലക്ഷം രൂപവരെ ചെലവാക്കി പ്രവാസികള്‍

ദുബൈ: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില് വോട്ട് രേഖപ്പെടുത്താന് ഭീമമായ തുക നല്കി നാട്ടിലേക്ക് പറന്ന് യു.എ.ഇയിലെ പ്രവാസികള്.

വിമാന നിരക്ക് കുതിച്ചുയര്ന്നതും സര്വീസുകള് വെട്ടിച്ചുരുക്കിയതും കാരണം ഗള്ഫില് നിന്നുള്ള വോട്ടര്മാരുടെ എണ്ണത്തില് ഇത്തവണ വലിയ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം ഒമ്പതിനാണ് കേരളത്തില് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
നാലംഗ കുടുംബത്തിന് നാട്ടിലേക്ക് പോകാന് വണ്വേ ടിക്കറ്റിന് മാത്രം 9,000 ദിര്ഹം (ഏകദേശം 2.27 ലക്ഷം രൂപ) ആണ് ദുബൈയില് ജോലി ചെയ്യുന്ന മലയാളിയായ മുനീര് ബെരിക്കെക്ക് ചെലവായത്. 19 വര്ഷം മുമ്പ് യു.എ.ഇയില് എത്തിയതിന് ശേഷം ഇതുവരെ ഒരു തിരഞ്ഞെടുപ്പിലും താന് വോട്ട് ചെയ്യാതിരുന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അജ്മാന് നിവാസിയായ ആശ അബ്ദുല് ഖാദര് 4,000 ദിര്ഹമാണ് നാട്ടില് പോയി വരുന്നതിനുള്ള ടിക്കറ്റിനായി നല്കിയത്. ഉയര്ന്ന നിരക്കാണെങ്കിലും വോട്ട് ചെയ്യുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് 25 വര്ഷമായി യു.എ.ഇയിലുള്ള അവര് പറഞ്ഞു.
സാധാരണയായി ആയിരക്കണക്കിന് പ്രവാസികളാണ് വോട്ട് ചെയ്യാന് നാട്ടിലെത്താറുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില് കെ.എം.സി.സി ഉള്പ്പെടെയുള്ള വിവിധ സംഘടനകള് വോട്ടര്മാര്ക്കായി ചാര്ട്ടേഡ് വിമാനങ്ങള് ഏര്പ്പെടുത്തിയിരുന്നു. എന്നാല് ഇത്തവണ ഉയര്ന്ന നിരക്ക് കാരണം പലരും മറ്റ് വഴികള് തേടുകയാണെന്ന് കോണ്ഗ്രസ് അനുകൂല പ്രവാസി സംഘടനയായ ഇന്കാസ് പ്രതിനിധി വിജയ് തോട്ടത്തില് പറഞ്ഞു. ഒരു വശത്തേക്ക് മാത്രം 2000 - 2500 ദിര്ഹം വരെയാണ് നിലവിലെ നിരക്ക്. അതിനാല് പലരും ബംഗളൂരുവിലേക്ക് വിമാനം കയറി അവിടെനിന്ന് റോഡ് മാര്ഗം കേരളത്തിലേക്ക് പോകാനാണ് ശ്രമിക്കുന്നതെന്നും, ഗള്ഫില് നിന്നുള്ള വോട്ടര്മാരുടെ പങ്കാളിത്തം കുറവായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
നിലവിലെ പ്രാദേശിക പ്രശ്നങ്ങളും ഇന്ത്യന് വിമാനക്കമ്പനികള് സര്വീസുകള് വെട്ടിച്ചുരുക്കിയതും കാരണം ഇത്തവണ ചാര്ട്ടേഡ് വിമാനങ്ങള് ഏര്പ്പെടുത്താന് കഴിയില്ലെന്ന് ഷാര്ജ ഇന്ത്യന് അസോസിയേഷന് പ്രസിഡന്റ് നിസാര് തളങ്കര വ്യക്തമാക്കി. രാജ്യങ്ങള് തമ്മിലുള്ള വിമാന കണക്റ്റിവിറ്റിയെ ഈ വെട്ടിച്ചുരുക്കല് സാരമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

English Summary: Some Indian expats in the UAE are spending up to Dh 9,000 on flight tickets to go to India and vote in the upcoming state assembly elections in the southern Indian state of Kerala. However, the state is expecting a much lower turnout from residents of the Gulf given the high airfares and scaled back flight operations of Indian airlines to the region.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham