കോഴിക്കോട്: വിവാദ യൂടൂബറും എക്സ് മുസ്ലിം നേതാവുമായ ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ വിദ്വേഷ പ്രചാരണത്തിന് കേസെടുക്കാൻ പന്തീരാങ്കാവ് പൊലിസിന് കോടതി നിർദേശം നല്‍കി.
സ്വകാര്യ സ്ഥാപനം നല്‍കിയ ഹരജിയിലാണ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി.
തീവ്രവാദ പ്രവർത്തനങ്ങളെ സ്ഥാപനം പ്രോത്സാഹിപ്പിക്കുന്നുവെന്ന് കാണിച്ച് സമൂഹമാധ്യമമായ ഫേസ്ബുക്കിലൂടെ വ്യാജപ്രചാരണം നടത്തിയതിനാണ് ആരിഫ് ഹുസൈനെതിരെ പരാതി നല്‍കിയത്. സ്ഥാപനത്തെയും അതിന്റെ പ്രവർത്തനങ്ങളെയും അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് പരാതിക്കാർ ആരോപിക്കുന്നു.
നേരത്തെ സ്ഥാപന അധികൃതർ പന്തീരാങ്കാവ് പൊലിസിനെ സമീപിച്ചെങ്കിലും കേസെടുക്കാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് പരാതിക്കാർ കോടതിയെ അഭയം പ്രാപിച്ചത്. ഹരജി പരിഗണിച്ച മജിസ്ട്രേറ്റ് കോടതി, ആരിഫ് ഹുസൈനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊലിസിന് നിർദേശം നല്‍കുകയായിരുന്നു.
A court has ordered the police to register a case against controversial YouTuber Arif Hussain for allegedly spreading fake news and carrying out a false campaign.

