അബൂദബി: ഇറാനില് നിന്നുണ്ടായ മിസൈല് ആക്രമണത്തെ യു.എ.ഇ പ്രതിരോധ സംവിധാനം തകര്ത്തതിന് പിന്നാലെ അബൂദബി ബൊറൂജ് പെട്രോകെമിക്കല്സില് തീപിടിത്തം.
തകര്ത്ത മിസൈലിന്റെ അവശിഷ്ടങ്ങള് വീണാണ് അബൂദബിയിലെ ബൊറൂജ് പെട്രോകെമിക്കല് പ്ലാന്റില് തീപിടിത്തമുണ്ടായത്. സംഭവത്തില് ആര്ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര് സ്ഥിരീകരിച്ചു.
ഇന്ന് രാവിലെ പ്രാദേശിക സമയം 6.44ഓടെയാണ് ഇറാനില് നിന്നുള്ള മിസൈല് ആക്രമണത്തെ യു.എ.ഇയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള് വിജയകരമായി തടഞ്ഞതെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്.സി.ഇ.എം.എ) വ്യക്തമാക്കി. മിസൈല് അവശിഷ്ടങ്ങള് പതിച്ച് പെട്രോകെമിക്കല് ഫാക്ടറിയില് ഒന്നിലധികം സ്ഥലങ്ങളിലാണ് തീപിടിച്ചത്. സുരക്ഷാ നടപടികളുടെ ഭാഗമായി ഫാക്ടറിയുടെ പ്രവര്ത്തനം അടിയന്തരമായി നിര്ത്തിവെച്ചു. പ്ലാന്റിലുണ്ടായ കേടുപാടുകള് അധികൃതര് വിലയിരുത്തി വരികയാണ്.
പുതിയ വിവരങ്ങള് ലഭ്യമാകുന്നതിനനുസരിച്ച് അറിയിക്കുമെന്നും, ഔദ്യോഗിക കേന്ദ്രങ്ങളില് നിന്നുള്ള വാര്ത്തകള് മാത്രമേ വിശ്വസിക്കാവൂ എന്നും അബൂദബി മീഡിയാ ഓഫീസ് അറിയിച്ചു. കിംവദന്തികളും സ്ഥിരീകരിക്കാത്ത റിപ്പോര്ട്ടുകളും സമൂഹമാധ്യമങ്ങളിലടക്കം പങ്കുവെക്കുന്നത് ഒഴിവാക്കണം. ജനങ്ങള് സുരക്ഷിതമായ സ്ഥലങ്ങളില് തുടരണമെന്നും ഔദ്യോഗിക മുന്നറിയിപ്പുകള് ശ്രദ്ധിക്കണമെന്നും എന്.സി.ഇ.എം.എ നിര്ദേശിച്ചിട്ടുണ്ട്.
Summary: Authorities in Abu Dhabi are responding to multiple fires at the Borouge petrochemicals plant, sparked by debris following successful air defence interceptions. Abu Dhabi Media Office confirmed that no injuries have been reported so far and will provide updates as new information becomes available

