Dailyhunt
യുഡിഎഫ് നൂറിലേറെ സീറ്റുകള്‍ നേടി അധികാരത്തില്‍ തിരിച്ചെത്തും: ശുഭപ്രതീക്ഷ പങ്കുവച്ച്‌ വി.ഡി സതീശന്‍

യുഡിഎഫ് നൂറിലേറെ സീറ്റുകള്‍ നേടി അധികാരത്തില്‍ തിരിച്ചെത്തും: ശുഭപ്രതീക്ഷ പങ്കുവച്ച്‌ വി.ഡി സതീശന്‍

കൊച്ചി: കേരളത്തില് യുഡിഎഫ് തരംഗം ആഞ്ഞടിക്കുമെന്നും നൂറിലധികം സീറ്റുകള് നേടി മുന്നണി അധികാരത്തില് തിരിച്ചെത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.

പറവൂര് കേസരി ബാലകൃഷ്ണ മെമ്മോറിയല് ഗവണ്മെന്റ് കോളജിലെ 135ാം ബൂത്തില് കുടുംബസമേതം വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ നാല് തവണ താന് കേരളം മുഴുവന് സഞ്ചരിച്ചതായും ജനവികാരം യുഡിഎഫിന് അനുകൂലമാണെന്ന് ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. മുന്പ് യുഡിഎഫിന് വോട്ട് ചെയ്യാന് മടിച്ചിരുന്നവര് പോലും ഇത്തവണ നിലപാട് മാറ്റിയെന്ന് അദ്ദേഹം അവകാശപ്പെട്ടു.

സര്വേകളിലെ മുന്നേറ്റം- ദേശീയ ഏജന്സികള് നടത്തിയ സര്വേകളില് യുഡിഎഫിന് വലിയ മുന്നേറ്റമാണ് പ്രവചിക്കുന്നത്. എന്നാല് കേരളത്തിലെ ചില പ്രാദേശിക സര്വേകള് വിശ്വസനീയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

എല്ലാ സമ്മതിദായകരും വോട്ട് രേഖപ്പെടുത്തി ജനാധിപത്യ പ്രക്രിയയില് പങ്കാളികളാകണമെന്ന് അദ്ദേഹം അഭ്യര്ത്ഥിച്ചു. വോട്ട് രേഖപ്പെടുത്തുന്നത് ഓരോ പൗരന്റെയും മൗലികാവകാശമാണെന്നും ആരും മാറിനില്ക്കരുതെന്നും അദ്ദേഹം ഓര്മ്മിപ്പിച്ചു.

പതിനാറാം നിയമസഭയിലേക്കുള്ള 140 പ്രതിനിധികളെ തിരഞ്ഞെടുക്കാനായി കേരളം ഇന്ന് പോളിങ് ബൂത്തിലാണ്. 883 സ്ഥാനാര്ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 6 വരെ തുടരും. ഭാര്യയ്ക്കും മകള്ക്കുമൊപ്പമാണ് വി.ഡി സതീശന് വോട്ട് രേഖപ്പെടുത്താന് എത്തിയത്.

After casting his vote in Paravur, Opposition Leader VD Satheesan expressed absolute confidence that the UDF would return to power with over 100 seats, citing a strong pro-incumbency wave and favorable national surveys.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham