Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യു.ഡി.എഫ് സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കി ഒ.ഐ.സി.സി കുവൈത്ത്

യു.ഡി.എഫ് സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കി ഒ.ഐ.സി.സി കുവൈത്ത്

കുവൈത്ത് സിറ്റി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കി ഒ.ഐ.സി.സി കുവൈത്ത് നാഷനല്‍ കമ്മിറ്റി.

ഇന്ത്യൻ നാഷനല്‍ കോണ്‍ഗ്രസിന്റെ കുവൈത്തിലെ ഏക പോഷക സംഘടനയായ ഒ.ഐ.സി.സി കുവൈത്തിന്റെ പ്രവർത്തകർ മലയാളികള്‍ തിങ്ങിപ്പാർക്കുന്ന അബ്ബാസിയയിലും മംഗഫ് ഏരിയയിലും ഒത്തുകൂടി രണ്ടായിരത്തിലധികം ആളുകള്‍ക്ക് പായസ വിതരണവും മധുര പലഹാരങ്ങളും വിതരണം ചെയ്തു. ഒ.ഐ.സി.സി നാഷനല്‍ പ്രസിഡന്റ് സാമുവല്‍ കാട്ടൂർ കളീക്കല്‍ ഉദ്ഘാടനം നിർവഹിച്ച പൊതുയോഗത്തില്‍ വർക്കിങ് പ്രസിഡന്റ് ബി.എസ്. പിള്ള മുഖ്യപ്രഭാഷണം നടത്തി. ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി മെംമ്പർ വർഗീസ് പുതുകുളങ്ങര, മുതിർന്ന നേതാവ് കൃഷ്ണൻ കടലുണ്ടി എന്നിവർ സന്നിഹിതരായിരുന്നു.

വിഷൻ 2030; കണ്‍ട്രോള്‍ റൂം മുതല്‍ ആരോഗ്യരംഗം വരെ സജീവ സാന്നിധ്യവുമായി പുണ്യഭൂമിയില്‍ സഊദി വനിതകള്‍

മംഗഫ് ഏരിയയിലെ ആഘോഷങ്ങള്‍ക്ക് നാഷനല്‍ ജനറല്‍ സെക്രട്ടറിമാരായ നിബു ജേക്കബ്, ബിനോയ് ചന്ദ്രൻ എന്നിവർ നേതൃത്വം നല്‍കി. നാഷനല്‍ വൈസ് പ്രസിഡന്റുമാരായ ബിനു ചെമ്പാലയം, വിപിൻ മങ്ങാട്ട്, ജോബിൻ ജോസ്, ജനറല്‍ സെക്രട്ടറിമാരായ ജോയ് കരവാളൂർ, സുരേഷ് മാത്തൂർ, ഇല്ല്യാസ് പുതുവാച്ചേരി, സെക്രട്ടറി റെജി കൊരുത് ജോസഫ് മാത്യൂ, രവിചന്ദ്രൻ ചുഴലി, സോജി എബ്രഹാം, യൂത്ത് വിങ് പ്രസിഡന്റ് ഷോബിൻ സണ്ണി, മഹിളാ വിങ് പ്രസിഡന്റ് ഷെറിൻ ബിജു തുടങ്ങിയവർ ആശംസകള്‍ അറിയിച്ചു. ഒ.ഐ.സി.സി ജില്ലാ പ്രസിഡന്റുമാർ, ജില്ലാ ജനറല്‍ സെക്രട്ടറിമാർ, പോഷക സംഘടനാ പ്രതിനിധികള്‍ എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി നിസ്സാം എം.എ സ്വാഗതവും ജനറല്‍ സെക്രട്ടറി രാമകൃഷ്ണൻ കല്ലാർ നന്ദിയും പറഞ്ഞു.

OICC Kuwait National Committee celebrates the swearing-in ceremony of the new UDF government led by Chief Minister V.D. Satheesan by distributing sweets to over 2,000 expats.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham