ദുബൈ: യു.എസ്-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇക്കെതിരെ നടക്കുന്ന നിഷേധാത്മ മാധ്യമ പ്രചാരണങ്ങളെ രൂക്ഷമായി വിമർശിച്ച് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ.
അൻവർ ഗർഗാഷ്. യുഎഇയുടെ നേട്ടങ്ങളെയും ദൃഢനിശ്ചയത്തെയും നേരിടാൻ സാധിക്കാത്തവരാണ് വ്യാജ പ്രചാരണങ്ങളും കിംവദന്തികളും നിർമ്മിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ നിർമ്മാണത്തിനും വികസനത്തിനും മുൻഗണന നല്‍കുന്ന സമീപനമാണ് യുഎഇയുടേതെന്നും, പ്രതികരണങ്ങളെക്കാള്‍ പ്രവൃത്തിക്കാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇയെ തകർക്കാൻ ശ്രമിക്കുന്നവർ സമയവും പണവും വെറുതെ പാഴാക്കുകയാണെന്നും ഈ തുക പോസിറ്റീവായ കാര്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നെങ്കില്‍ അവർക്ക് കൂടുതല്‍ പ്രയോജനകരമായേനെ എന്നും അദ്ദേഹം 'എക്സ്' (X) പോസ്റ്റില്‍ കുറിച്ചു.
ഹോർമുസ് കടലിടുക്കിലെ ഗതാഗതം പ്രതിസന്ധിയില്‍
അതിനിടെ, മേഖലയിലെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം കടുത്ത പ്രതിസന്ധി നേരിടുകയാണ്. വ്യാഴാഴ്ച വെറും 7 ചരക്ക് കപ്പലുകള്‍ മാത്രമാണ് കടലിടുക്കിലൂടെ കടന്നുപോയത്. തൊട്ടുതലേദിവസം 17 കപ്പലുകള്‍ സഞ്ചരിച്ച സ്ഥാനത്താണിത്. കഴിഞ്ഞ 10 ദിവസത്തെ ശരാശരിയായ 15 കപ്പലുകളേക്കാള്‍ വളരെ കുറവാണിത്.
ഹോർമുസ് കടലിടുക്ക് കപ്പലോട്ടത്തിന് തുറന്നിട്ടുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവർത്തിക്കുമ്പോഴും, ഇത് ശുദ്ധ അസത്യമാണെന്ന് ഇറാന്റെ റവല്യൂഷണറി ഗാർഡ്സ് നാവികസേന പ്രസ്താവനയില്‍ വ്യക്തമാക്കി. ഇറാന്റെ ഔദ്യോഗിക അനുമതിയില്ലാതെ തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെ കപ്പലുകള്‍ക്ക് കടന്നുപോകാൻ സാധിക്കില്ലെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
dr anwar gargash strongly criticized false propaganda against the uae, calling such campaigns disappointing and emphasizing the country’s commitment to stability and responsible diplomacy.

