Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുഎഇയില്‍ 1.35 ലക്ഷം പേര്‍ക്ക് ബാങ്ക് ലോണ്‍ തിരിച്ചടക്കുന്നതില്‍ ഇളവ്; ബാങ്കുകളുടെ നിഷ്‌ക്രിയ വായ്പ എക്കാലത്തെയും താഴ്ന്ന നിലയില്‍

യുഎഇയില്‍ 1.35 ലക്ഷം പേര്‍ക്ക് ബാങ്ക് ലോണ്‍ തിരിച്ചടക്കുന്നതില്‍ ഇളവ്; ബാങ്കുകളുടെ നിഷ്‌ക്രിയ വായ്പ എക്കാലത്തെയും താഴ്ന്ന നിലയില്‍

ദുബൈ: യുഎഇയില് 1,35,031 ബാങ്ക് ഇടപാടുകാര്ക്ക് വായ്പയുടെ ഗഡു തിരിച്ചടവില് താല്ക്കാലിക ഇളവ് ലഭിച്ചതായി യുഎഇ സെന്ട്രല് ബാങ്ക്.

മാര്ച്ചില് നടപ്പാക്കിയ സാമ്പത്തിക സഹായ പദ്ധതിയുടെ ഭാഗമായി ജൂലൈ 30 വരെയുള്ള കണക്കനുസരിച്ച്‌ 13.5 ബില്യണ് ദിര്ഹം മൂല്യമുള്ള വായ്പകളാണ് തിരിച്ചടവ് ഇളവിന് കീഴില് വന്നത്.

അതേസമയം, രാജ്യത്തെ ബാങ്കിങ് മേഖല സാമ്പത്തികമായി കൂടുതല് ശക്തിപ്പെടുന്നതായും സെന്ട്രല് ബാങ്ക് വ്യക്തമാക്കി. 2026 രണ്ടാം പാദത്തിന്റെ അവസാനത്തോടെ വായ്പാ തിരിച്ചടവ് മുടങ്ങിയവയുടെ അനുപാതം എക്കാലത്തെയും താഴ്ന്ന നിലയായ 2.8 ശതമാനത്തിലെത്തി. 2020ല് ഇത് 8.2 ശതമാനമായിരുന്നു.

വ്യക്തികള്ക്കും സ്ഥാപനങ്ങള്ക്കും ഇളവ്

തിരിച്ചടവ് ഇളവ് ലഭിച്ചവരില് 1,27,753 പേര് വ്യക്തികളാണ്. ചെറുകിടഇടത്തരം സ്ഥാപനങ്ങളില് നിന്നായി 6,198 ഉപഭോക്താക്കളും വലിയ കോര്പറേറ്റ് സ്ഥാപനങ്ങളില് നിന്നായി 1,080 ഉപഭോക്താക്കളും പദ്ധതിയുടെ പ്രയോജനം നേടി.

ആകെ 13.5 ബില്യണ് ദിര്ഹമിന്റെ വായ്പകളാണ് തിരിച്ചടവ് ഇളവിന് പരിഗണിച്ചത്. ഇതില് വലിയ കോര്പറേറ്റ് സ്ഥാപനങ്ങളുടെ വായ്പ 9.1 ബില്യണ് ദിര്ഹവും ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടേത് 2.4 ബില്യണ് ദിര്ഹവും വ്യക്തികളുടെ വായ്പ രണ്ട് ബില്യണ് ദിര്ഹവുമാണ്.

താല്ക്കാലിക സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഉപഭോക്താക്കള്ക്ക് പിന്തുണ നല്കുന്നതിനൊപ്പം ബാങ്കുകളുടെ വായ്പാ ഗുണനിലവാരം സംരക്ഷിക്കുകയും സാമ്പത്തിക മേഖലയുടെ പ്രതിരോധശേഷി വര്ധിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സെന്ട്രല് ബാങ്ക് വ്യക്തമാക്കി.

ബാങ്കിങ് മേഖലയുടെ വളര്ച്ച

2026 ജൂണ് 30ലെ കണക്കുകള് പ്രകാരം കഴിഞ്ഞ വര്ഷം ഇതേ കാലയളവിനെ അപേക്ഷിച്ച്‌ യുഎഇ ബാങ്കിങ് മേഖലയിലെ ആസ്തികള് 12.5 ശതമാനം വര്ധിച്ചു. വായ്പകള് 18.1 ശതമാനവും നിക്ഷേപങ്ങള് 14 ശതമാനവും ഉയര്ന്നു.
അതേസമയം, നിഷ്ക്രിയ വായ്പകളുടെ ആകെ തുകയും കുറഞ്ഞു. 2026 രണ്ടാം പാദത്തിന്റെ അവസാനത്തില് ഇത് 76 ബില്യണ് ദിര്ഹമായി. ആദ്യ പാദത്തിന്റെ അവസാനം 84 ബില്യണ് ദിര്ഹമായിരുന്ന തുകയാണ് മൂന്ന് മാസത്തിനിടെ വീണ്ടും കുറഞ്ഞത്. 2020ല് നിഷ്ക്രിയ വായ്പകളുടെ ആകെ തുക 142 ബില്യണ് ദിര്ഹമായിരുന്നു.

വായ്പകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി വ്യാപകമായ പരിശോധനകള്, ആസ്തി ഗുണനിലവാര അവലോകനങ്ങള്, ബാങ്കുകളുമായും റിസ്ക് ഉദ്യോഗസ്ഥരുമായും ശക്തമായ ഏകോപനം, വായ്പാ റിസ്ക് മാനേജ്മെന്റ് ചട്ടങ്ങള് ശക്തിപ്പെടുത്തല്, നിഷ്ക്രിയ വായ്പകള് എഴുതിത്തള്ളുന്നതിനും തിരിച്ചുപിടിക്കുന്നതിനുമുള്ള പുതിയ മാര്ഗനിര്ദേശങ്ങള് തുടങ്ങിയ നടപടികള് സ്വീകരിച്ചതായി സെന്ട്രല് ബാങ്ക് അറിയിച്ചു.

English Summary:
More than 135,000 bank customers in the UAE have benefited from temporary loan repayment relief under a Central Bank of the UAE support programme. As of July 30, 2026, loans worth AED 13.5 billion were covered by the scheme. At the same time, the UAE banking sector recorded its strongest asset quality on record, with the non-performing loan ratio falling to a record-low 2.8 per cent in the second quarter of 2026.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham