Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുഎഇയില്‍ ഹിജ്റ പുതുവത്സര അവധി പ്രഖ്യാപിച്ചു; ജൂണ്‍ 15 തിങ്കളാഴ്ച രാജ്യത്ത് പൊതുഅവധി

യുഎഇയില്‍ ഹിജ്റ പുതുവത്സര അവധി പ്രഖ്യാപിച്ചു; ജൂണ്‍ 15 തിങ്കളാഴ്ച രാജ്യത്ത് പൊതുഅവധി

ദുബൈ: ഹിജ്റ പുതുവത്സരത്തോടനുബന്ധിച്ച്‌ യുഎഇയില്‍ പൊതുഅവധി പ്രഖ്യാപിച്ചു. ജൂണ്‍ 15 തിങ്കളാഴ്ചയാണ് രാജ്യത്ത് അവധി നിശ്ചയിച്ചിരിക്കുന്നത്.

യുഎഇയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഒരുപോലെ ഈ അവധി ബാധകമായിരിക്കുമെന്ന് ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കുന്നു.

ഹിജ്റ പുതുവത്സരത്തോടനുബന്ധിച്ച്‌ ലഭിക്കുന്ന ഈ അവധിക്ക് ശേഷം ജൂണ്‍ 16 ചൊവ്വാഴ്ച മുതല്‍ രാജ്യത്തെ എല്ലാ ഫെഡറല്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങളും സ്വകാര്യ കമ്പനികളും പതിവുപോലെ പ്രവർത്തനം പുനരാരംഭിക്കും. വാരാന്ത്യ അവധി ദിവസങ്ങളായ ശനി, ഞായർ എന്നിവയോടൊപ്പം തിങ്കളാഴ്ചത്തെ പൊതുഅവധി കൂടി വരുന്നതോടെ യുഎഇയിലെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാർക്ക് തുടർച്ചയായ മൂന്ന് ദിവസത്തെ വിശ്രമം ലഭിക്കും.

The UAE has announced a public holiday for Hijri New Year. Residents across the country will enjoy a day off on Monday, June 15, marking the Islamic New Year celebration.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham