Dailyhunt
യു.എ.ഇയും ബഹ്‌റൈനും തമ്മില്‍ 2,000 കോടി ദിര്‍ഹമിന്റെ കറന്‍സി സ്വാപ്പ് കരാറില്‍ ഒപ്പുവച്ചു

യു.എ.ഇയും ബഹ്‌റൈനും തമ്മില്‍ 2,000 കോടി ദിര്‍ഹമിന്റെ കറന്‍സി സ്വാപ്പ് കരാറില്‍ ഒപ്പുവച്ചു

ബൂദബി: യു.എ.ഇ സെന്ട്രല് ബാങ്കും (CBUAE) ബഹ്റൈന് സെന്ട്രല് ബാങ്കും (CBB) തമ്മില് കറന്സി സ്വാപ്പ് കരാറില് (Currency Swap Agreement) ഏര്പ്പെട്ടു.

യു.എ.ഇ ദിര്ഹവും (AED) ബഹ്റൈന് ദിനാറും (BHD) തമ്മില് വിനിമയം ചെയ്യുന്നതിനുള്ള ഈ കരാറിന് 2000 കോടി ദിര്ഹമാണ് (200 കോടി ബഹ്റൈന് ദിനാര്) മൂല്യം കണക്കാക്കുന്നത്. അഞ്ച് വര്ഷമാണ് കരാറിന്റെ കാലാവധി. ഓണ്ലൈനായി നടന്ന പ്രത്യേക ചടങ്ങിലായിരുന്നു പ്രഖ്യാപനം. യു.എ.ഇ സെന്ട്രല് ബാങ്ക് ഗവര്ണര് ഖാലിദ് മുഹമ്മദ് ബാലമയും ബഹ്റൈന് സെന്ട്രല് ബാങ്ക് ഗവര്ണര് ഖാലിദ് ഹുമൈദാനുമാണ് കരാറില് ഒപ്പുവെച്ചത്. ഇരു രാജ്യങ്ങളും തമ്മില് നിലവിലുള്ള സാമ്പത്തിക സഹകരണം കൂടുതല് ശക്തമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

വ്യാപാര, നിക്ഷേപ ബന്ധങ്ങള് ശക്തിപ്പെടുത്തുന്നതിനൊപ്പം സാമ്പത്തിക - നാണയ സഹകരണം വിപുലീകരിക്കുന്നതിലുള്ള യു.എ.ഇയുടെയും ബഹ്റൈന്റെയും പ്രതിബദ്ധതയാണ് ഈ കരാറെന്ന് യു.എ.ഇ സെന്ട്രല് ബാങ്ക് ഗവര്ണര് ഖാലിദ് മുഹമ്മദ് ബാലമ വ്യക്തമാക്കി. പ്രാദേശിക കറന്സികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും സെന്ട്രല് ബാങ്കുകള് തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുമുള്ള ഇരു രാജ്യങ്ങളുടെയും താല്പര്യമാണ് ഇത് കാണിക്കുന്നത്. സാമ്പത്തിക സ്ഥിരത വര്ദ്ധിപ്പിക്കുന്നതിനും പ്രാദേശികഅന്തര്ദേശീയ പങ്കാളിത്തം കൂടുതല് ഊഷ്മളമാക്കുന്നതിനും ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

ബഹ്റൈനും യു.എ.ഇയും തമ്മിലുള്ള ദീര്ഘകാല ബന്ധത്തിന്റെ കരുത്തും ആഴവുമാണ് ഈ കരാറിലൂടെ വ്യക്തമാകുന്നതെന്ന് ബഹ്റൈന് സെന്ട്രല് ബാങ്ക് ഗവര്ണര് ഖാലിദ് ഹുമൈദാന് പറഞ്ഞു. ഉഭയകക്ഷി ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലാണിത്. രണ്ട് സെന്ട്രല് ബാങ്കുകളും തമ്മിലുള്ള സഹകരണം കൂടുതല് മെച്ചപ്പെടുത്തുന്നതിനൊപ്പം പ്രാദേശിക സാമ്പത്തിക ഏകീകരണം പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും. ഇരു രാജ്യങ്ങളിലെയും സാമ്പത്തിക വളര്ച്ചയെ ഉത്തേജിപ്പിക്കുന്നതിനും സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനും കരാര് വലിയ രീതിയില് ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary: The Central Bank of the United Arab Emirates (CBUAE) and the Central Bank of Bahrain (CBB) announced the establishment of a Currency Swap Agreement between the UAE Dirham (AED) and the Bahraini Dinar (BHD) during a virtual signing ceremony. The agreement has a nominal value of Dh20 billion; BHD2 billion, with a tenor of five years.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham