Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുഎസ് നിര്‍ദേശിച്ചു; പിന്നാലെ ഈജിപ്ഷ്യന്‍ ബാങ്കിന്റെ യുഎഇ ശാഖകളില്‍ അടിയന്തര പരിശോധനയ്ക്ക് സെന്‍ട്രല്‍ ബാങ്ക്

യുഎസ് നിര്‍ദേശിച്ചു; പിന്നാലെ ഈജിപ്ഷ്യന്‍ ബാങ്കിന്റെ യുഎഇ ശാഖകളില്‍ അടിയന്തര പരിശോധനയ്ക്ക് സെന്‍ട്രല്‍ ബാങ്ക്

ബുദാബി: യുഎസ് അധികൃതര് ഈജിപ്ഷ്യന് ബാങ്കിന്റെ (ബാങ്ക്യു മിസ്ര്- Banque Misr) യുഎഇ ശാഖകള്ക്കെതിരെ പ്രത്യേക നടപടി സ്വീകരിക്കാന് നിര്ദേശം മുന്നോട്ടുവെച്ചതിനു പിന്നാലെ ബാങ്കിന്റെ പ്രവര്ത്തനങ്ങളില് അടിയന്തരവും പ്രത്യേകവുമായ പരിശോധന നടത്താന് യുഎഇ സെന്ട്രല് ബാങ്ക് തീരുമാനിച്ചു.

ഈജിപ്ഷ്യന് ബാങ്കിന്റെ യുഎഇ ശാഖകളെ യുഎസ് നിയമപ്രകാരം കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട പ്രധാന ആശങ്കയുള്ള വിദേശ ധനകാര്യ സ്ഥാപനമായി പരിഗണിച്ച്‌ പ്രത്യേക നടപടി സ്വീകരിക്കുന്നതിനുള്ള നിര്ദേശമാണ് യുഎസ് അധികൃതര് മുന്നോട്ടുവെച്ചത്. ഇതുസംബന്ധിച്ച യുഎസ് പ്രസ്താവന പരിശോധിച്ചതായി യുഎഇ സെന്ട്രല് ബാങ്ക് അറിയിച്ചു.

യുഎഇയില് പ്രവര്ത്തിക്കുന്ന ബാങ്ക്യു മിസ്റിന്റെ ശാഖകള് രാജ്യത്തെ നിലവിലെ നിയമങ്ങള്ക്കും ചട്ടങ്ങള്ക്കും വിധേയമാണെന്ന് സെന്ട്രല് ബാങ്ക് വ്യക്തമാക്കി. യുഎഇയില് ലൈസന്സുള്ള ബാങ്കുകള് രാജ്യത്തിന്റെ സാമ്പത്തിക സംവിധാനത്തിന് അപകടസാധ്യത സൃഷ്ടിക്കരുതെന്നും മറ്റ് രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങള് വഴി ഇടപാടുകള് നടത്തുമ്പോള് അതത് രാജ്യങ്ങളിലെ നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും നിര്ദേശിച്ചു.

കള്ളപ്പണം വെളുപ്പിക്കല് തടയല്, തീവ്രവാദ ധനസഹായം തടയല് എന്നിവയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള് യുഎഇയില് പ്രവര്ത്തിക്കുന്ന ബാങ്കുകളില് സെന്ട്രല് ബാങ്ക് കാലാകാലങ്ങളില് പരിശോധിക്കുന്നുണ്ടെന്നും അറിയിച്ചു. ഉപരോധവുമായി ബന്ധപ്പെട്ട പരിശോധനാ സംവിധാനങ്ങളുടെയും മറ്റ് നിയന്ത്രണ സംവിധാനങ്ങളുടെയും കാര്യക്ഷമതയും വിലയിരുത്തുന്നുണ്ട്.

ബാങ്ക്യു മിസ്റിന്റെ യുഎഇ ശാഖകളുടെ കാര്യത്തില് യുഎസ് അധികൃതരുടെ പ്രസ്താവനയില് പരാമര്ശിച്ച കാലയളവിലെ ഇടപാടുകള് വിശദമായി പുനഃപരിശോധിക്കാനാണ് തീരുമാനം. യുഎസ് പ്രസ്താവനയില് പേരെടുത്തുപറഞ്ഞ കമ്പനികളുമായുള്ള ബാങ്കിങ് ഇടപാടുകള്ക്ക് പ്രത്യേക പ്രാധാന്യം നല്കി ഫൊറന്സിക് തലത്തിലുള്ള വിശദ പരിശോധന നടത്തും.

യുഎസ് നിയമനടപടിക്രമങ്ങള് പൂര്ത്തിയാക്കിയ ശേഷം ബാങ്കിനെതിരെ പ്രത്യേക നടപടി ഏര്പ്പെടുത്താന് തീരുമാനിച്ചാല് യുഎഇയിലെ ബാങ്കിന്റെ പ്രവര്ത്തനസ്ഥിതിയെക്കുറിച്ച്‌ ലഭ്യമായ വിവിധ മാര്ഗങ്ങള് സെന്ട്രല് ബാങ്ക് പരിശോധിച്ചുവരികയാണ്. യുഎഇയിലെ ഉപഭോക്താക്കളോടുള്ള ബാങ്കിന്റെ ബാധ്യതകള് ഉള്പ്പെടെയുള്ള കാര്യങ്ങള് പരിഗണിച്ച ശേഷമായിരിക്കും ഉചിതമായ തീരുമാനം കൈക്കൊള്ളുകയെന്നും സെന്ട്രല് ബാങ്ക് വ്യക്തമാക്കി.

English Summary: The Central Bank of the UAE reviewed the issued statement of yesterday by the U.S. authorities regarding Proposal of Special Measure Regarding Banque Misr UAE branches, as a Financial Institution Operating Outside of the United States of Primary Money Laundering Concern.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham