Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യൂണിറ്റി കപ്പില്‍ ഇന്ത്യക്ക് നിരാശ; സെമി ഫൈനല്‍ കടന്ന്  ജമൈക്ക

യൂണിറ്റി കപ്പില്‍ ഇന്ത്യക്ക് നിരാശ; സെമി ഫൈനല്‍ കടന്ന് ജമൈക്ക

ലണ്ടന്: ലണ്ടനില് നടന്ന യൂണിറ്റി കപ്പ് സെമി ഫൈനലില് ഇന്ത്യ ജമൈക്കയോട് എതിരില്ലാത്ത രണ്ട് ഗോളുകള്ക്ക് പരാജയപ്പെട്ടു.

ചാള്ട്ടണ് അത്ലറ്റിക് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ ദ വാലി സ്റ്റേഡിയത്തില് നടന്ന മത്സരത്തില് തുടക്കം മുതല് ജമൈക്കന് താരങ്ങളാണ് ആധിപത്യം പുലര്ത്തിയത്. എട്ടാം മിനിറ്റില് കോര്ട്ട്നി ക്ലാര്ക്ക് നേടിയ ഗോള് ജമൈക്കക്ക് ലീഡ് നല്കി.ആദ്യ പകുതിയില് പിന്നിലായ ഇന്ത്യ രണ്ടാം പകുതിയില് തിരിച്ചടിക്കാന് ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല.

78-ാം മിനിറ്റില് കഹീം ഡിക്സണ് നേടിയ ഗോള് ഇന്ത്യയുടെ പ്രതീക്ഷകള് അവസാനിപ്പിച്ചു. ഇന്ത്യക്ക് വേണ്ടി നൗഫല് പിഎന്, റിക്കി ഷാബോങ് എന്നിവര് അരങ്ങേറ്റം കുറിച്ചു. എന്നാല് ഫൈനല് തേര്ഡില് അവസരങ്ങള് സൃഷ്ടിക്കാന് ഇന്ത്യ കഷ്ടപ്പെട്ടു.

നൈജീരിയയും ജമൈക്കയും തമ്മിലായിരിക്കും ടൂര്ണമെന്റിലെ ഫൈനല്. സിംബാബ്വെക്കെതിരായ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിലാണ് ഇനി ഇന്ത്യയുടെ പ്രതീക്ഷ. 2002ന് ശേഷം ആദ്യമായാണ് ഇന്ത്യന് പുരുഷ ഫുട്ബോള് ടീം ബ്രിട്ടീഷ് മണ്ണില് ഒരു മത്സരം കളിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham