ഏകദേശം 50 കോടി വർഷങ്ങള്‍ക്ക് മുൻപ്, ഭൂമിയിലെ ജീവന്റെ പരിണാമത്തില്‍ സംഭവിച്ച അതീവ ദുരൂഹമായ ഒരു പ്രതിഭാസത്തിലേക്ക് വെളിച്ചം വീശുന്ന പുതിയ പഠനവിവരങ്ങള്‍ പുറത്ത്.
കേംബ്രിയൻ കാലഘട്ടത്തിലെ ഫോസില്‍ രേഖകളില്‍ ഇതുവരെ കാണാതിരുന്ന ഒരു അധ്യായമാണ് ശാസ്ത്രജ്ഞർ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഫോസില്‍ ഗവേഷകർക്കിടയില്‍ 'ഫുറോംഗിയൻ ഗ്യാപ്പ്' എന്ന് വിളിക്കപ്പെടുന്ന ഒരു കാലഘട്ടമാണിത്. ഈ പ്രത്യേക കാലഘട്ടത്തിന് തൊട്ടുമുമ്പും ശേഷവും ഭൂമിയില്‍ ജൈവവൈവിധ്യത്തിന്റെ വലിയൊരു സ്ഫോടനം തന്നെ ഫോസില്‍ രേഖകളില്‍ ദൃശ്യമാണെങ്കിലും, ഈ കൃത്യം സമയത്തെ ജൈവവൈവിധ്യത്തില്‍ വലിയൊരു കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് ശാസ്ത്രലോകത്തെ ദീർഘകാലമായി ആശയക്കുഴപ്പത്തിലാക്കിയിരുന്നത്.

