ദില്ലി : ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയുംവേഗം രാജ്യം വിടണമെന്ന് കേന്ദ്രസർക്കാർ. ഇന്ന് പുറത്തുവിട്ട അടിയന്തര ജാഗ്രതാ നിർദേശത്തിലാണ് കേന്ദ്രസർക്കാർ ഇന്ത്യൻ പൗരന്മാരോട് എത്രയുംവേഗം ഇറാൻ വിടാൻ അഭ്യർഥിച്ചത്.
സംഘർഷം ആരംഭിച്ച സമയത്ത് ഏകദേശം 9,000 ഇന്ത്യക്കാർ ഇറാനിലുണ്ട്. എന്നായിരുന്നു കണക്ക് അർമേനിയ, അസർബൈജാൻ എന്നീ രാജ്യങ്ങള്‍ വഴി 1,862 പേരെ സുരക്ഷിതമായി മടക്കിക്കൊണ്ടുവരാൻ എംബസി. നിലവില്‍ വെടിനിർത്തല്‍ നിലവിലുണ്ടെങ്കിലും ഏതു നിമിഷവും സാഹചര്യം മാറാൻ സാധ്യതയുള്ളതിനാലാണ് പൗരന്മാരോട് എത്രയും വേഗം മടങ്ങാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇറാനിലെ ഇന്ത്യൻ എംബസി നിഷ്‌കർഷിച്ചിട്ടുള്ള സുരക്ഷിത പാതകള്‍ ഉപയോഗിച്ച് മാത്രമേ മടക്കം സാധ്യമാക്കാവൂ എന്നും എംബസിയുമായി മുൻകൂട്ടി ആലോചിക്കാതെ അന്താരാഷ്ട്ര കര അതിർത്തികളിലേക്ക് പോകാൻ ശ്രമിക്കരുതെന്നും പൗരന്മാർക്ക് കർശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എംബസി നാല് അടിയന്തര ഫോണ്‍ നമ്പറുകളും (+989128109115, +989128109109, +989128109102, +989932179359) cons.tehran@mea.gov.in എന്ന ഇമെയില്‍ വിലാസവും ലഭ്യമാക്കിയിട്ടുണ്ട്. അമേരിക്കയും ഇറാനും തമ്മില്‍ രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിർത്തല്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യ ഇന്നലെ പുറത്തുവിട്ട ജാഗ്രതാ നിർദേശം പുതുക്കിയത്. ചൊവ്വാഴ്ച വൈകുന്നേരം പുറപ്പെടുവിച്ച നിർദേശത്തില്‍, 48 മണിക്കൂർ നേരത്തേക്ക് ജനങ്ങള്‍ വീടിനുള്ളില്‍തന്നെ കഴിയണമെന്നും സൈനിക കേന്ദ്രങ്ങള്‍, വൈദ്യുത നിലയങ്ങള്‍ എന്നിവയില്‍നിന്ന് അകന്നുനില്‍ക്കണമെന്നും എംബസി നിർദേശിച്ചിരുന്നു.

