Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഏഴ് പതിറ്റാണ്ട് ഭഗവാന്റെ തിരുവാഭരണങ്ങളുമായി ശബരിമലയിലേക്ക്; ഇനി ഗുരുസ്വാമിയില്ല

ഏഴ് പതിറ്റാണ്ട് ഭഗവാന്റെ തിരുവാഭരണങ്ങളുമായി ശബരിമലയിലേക്ക്; ഇനി ഗുരുസ്വാമിയില്ല

Tatwamayi News 4 days ago

ന്തളം: 68 വർഷം മുടങ്ങാതെ ഭഗവാൻ അയ്യപ്പന്റെ തിരുവാഭരണങ്ങളുമായി ശബരിമലയിലേക്ക് യാത്ര ചെയ്ത ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരൻ പിള്ളയ്ക്ക് ഇന്ന് വിട.

92-ാം വയസ്സില്‍ വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.
18-ാം വയസ്സില്‍ അച്ഛൻ കോമാട്ട് നാരായണപിള്ളയ്‌ക്കൊപ്പം ആദ്യമായി തിരുവാഭരണങ്ങളുമായി ശബരിമലയിലെത്തിയ ഗംഗാധരൻ പിള്ള, പിന്നീട് തിരുവാഭരണ ഘോഷയാത്രയുടെ നിറസാന്നിധ്യമായി മാറുകയായിരുന്നു. ഒരുവർഷം പോലും മുടങ്ങാതെ 68 വർഷം അദ്ദേഹം ഭഗവാന്റെ തിരുവാഭരണങ്ങളുമായി ശബരിമലയിലേക്ക് യാത്ര ചെയ്തു. 86-ാം വയസ്സുവരെ ഈ പുണ്യസപര്യ തുടർന്നു.

പ്രായം തളർത്തിയതോടെ യാത്രയില്‍നിന്ന് വിശ്രമിച്ചെങ്കിലും തിരുവാഭരണ ഘോഷയാത്രയ്ക്ക് മുന്നോടിയായി ആഭരണപ്പെട്ടി പന്തളം കൊട്ടാരത്തില്‍നിന്ന് ക്ഷേത്രത്തിലെത്തിക്കുന്ന ചടങ്ങില്‍ അദ്ദേഹം സജീവമായിരുന്നു.
ഏഴ് പതിറ്റാണ്ടിന്റെ അയ്യപ്പസേവനത്തിന് ഇന്ന് അന്ത്യയാത്ര. കുളത്തിനാല്‍ ഗംഗാധരൻ പിള്ളയുടെ സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.പന്തളത്തുനിന്ന് ശബരിമലയിലേക്കുള്ള ആ പുണ്യയാത്രയില്‍ ഇനി ഗുരുസ്വാമിയുടെ സാന്നിധ്യമുണ്ടാകില്ല. അയ്യപ്പഭക്തിയുടെ ഏഴ് പതിറ്റാണ്ടിന്റെ ഓർമ്മകള്‍ ബാക്കിവെച്ചാണ് ഗംഗാധരൻ പിള്ളയുടെ മടക്കം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Tatwamayi News