Tuesday, 19 Jan, 10.13 am Tatwamayi News

മരണം
അന്തരിച്ച കോങ്ങാട് എംഎല്‍എ കെ.വി വിജയദാസിന്റെ സംസ്കാരം ഇന്ന്

തൃശൂര്‍: ഇന്നലെ അന്തരിച്ച കോങ്ങാട് എംഎല്‍എ കെ.വി വിജയദാസിന്റെ സംസ്കാരം ഇന്ന് നടക്കും. മൃതദേഹം ഇന്ന് പാലക്കാട് എലപ്പുള്ളിയിലെ വീട്ടില്‍ എത്തിക്കുന്നതാണ്. തുടര്‍ന്ന് എലപ്പുള്ളി ഗവ: സ്കൂളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം മൃതദേഹം സിപിഎം പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസിലെത്തിക്കും. ഇവിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തും. 11 മണിക്ക് ചന്ദ്ര നഗര്‍ വൈദ്യുത ശ്മശാനത്തിലായിരിക്കും സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Tatwamayi News
Top