Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബാലരാമപുരത്ത് പൊലീസിന് നേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ട് ആക്രമണശ്രമം: യുവാവ് പിടിയില്‍

ബാലരാമപുരത്ത് പൊലീസിന് നേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ട് ആക്രമണശ്രമം: യുവാവ് പിടിയില്‍

Tatwamayi News 5 hrs ago

മദ്യപിച്ച്‌ ബഹളം വെച്ചെന്ന പരാതിയില്‍ അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ വളർത്തുനായയെ അഴിച്ചുവിട്ട് ആക്രമിക്കാൻ ശ്രമം.

തിരുവനന്തപുരം ബാലരാമപുരം നരുവാംമൂട്ടിലാണ് സിനിമാക്കഥയെ വെല്ലുന്ന സംഭവം. സംഭവത്തില്‍ അനീഷ് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം. പ്രദേശത്ത് മദ്യപിച്ച്‌ ബഹളം വെക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. എന്നാല്‍ പൊലീസിനെ കണ്ടതോടെ യുവാവ് പ്രകോപിതനാകുകയും വളർത്തുനായയെ ഉപയോഗിച്ച്‌ പൊലീസുകാരെ ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. ഇതിനിടെയുണ്ടായ ബഹളത്തില്‍ ഒരു പൊലീസുകാരന് വീണ് പരിക്കേല്‍ക്കുകയും ചെയ്തു.

തുടർന്ന് പൊലീസ് സാഹസികമായി ഇടപെട്ട് യുവാവിനെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. മദ്യപിച്ച്‌ ബഹളം വെച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ വളർത്തുനായയെ അഴിച്ചുവിട്ടതോടെ സംഭവം പ്രദേശത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Tatwamayi News