Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ദില്ലിയില്‍ കനത്ത മഴയ്ക്കിടെ നിര്‍മ്മാണത്തിലിരുന്ന നാലുനില കെട്ടിടം തകര്‍ന്നു വീണു! നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ദില്ലിയില്‍ കനത്ത മഴയ്ക്കിടെ നിര്‍മ്മാണത്തിലിരുന്ന നാലുനില കെട്ടിടം തകര്‍ന്നു വീണു! നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Tatwamayi News 4 months ago

ദില്ലി: കനത്ത മഴയില്‍ ദില്ലി റോഹിണിയില്‍ നിർമ്മാണത്തിലിരുന്ന നാലുനില കെട്ടിടം തകർന്നു വീണു. ഉച്ചയ്ക്ക് ശേഷം റോഹിണി സെക്ടർ 16-ലാണ് രാജ്യാന്തര ശ്രദ്ധയാകർഷിച്ച വൻ ദുരന്തമുണ്ടായത്.

പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തിലുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തകർന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി തൊഴിലാളികളും മറ്റ് ആളുകളും കുടുങ്ങിക്കിടക്കുന്നതായാണ് ലഭിക്കുന്ന പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

വൈകുന്നേരം 4:20 ഓടെയാണ് ദില്ലി ഫയർ സർവീസിന് അപകടം സംബന്ധിച്ച അടിയന്തര സന്ദേശം ലഭിക്കുന്നത്.ഉടൻ തന്നെ നാലോളം ഫയർ എഞ്ചിനുകളും രക്ഷാപ്രവർത്തകരും ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. പ്രദേശവാസികളുടെയും സുരക്ഷാസേനയുടെയും നേതൃത്വത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഇതിനകം തന്നെ ഏതാനും പേരെ പരിക്കുകളോടെ പുറത്തെടുത്തിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. കെട്ടിടം തകരുന്ന സമയത്ത് എത്രപേർ ഉള്ളിലുണ്ടായിരുന്നു എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ലെങ്കിലും കൂടുതല്‍ ആളുകളെ കണ്ടെത്താനുള്ള തിരച്ചില്‍ ഊർജിതമായി തുടരുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Tatwamayi News