Dailyhunt
ട്രമ്പിനെ 'മുട്ടുകുത്തിച്ച്‌' പേര്‍ഷ്യൻ രാജാവ്!!! പ്രകോപനപരമായ എഐ ചിത്രവുമായി ഇറാൻ എംബസി!! സമൂഹ മാദ്ധ്യമങ്ങളില്‍ വൈറല്‍

ട്രമ്പിനെ 'മുട്ടുകുത്തിച്ച്‌' പേര്‍ഷ്യൻ രാജാവ്!!! പ്രകോപനപരമായ എഐ ചിത്രവുമായി ഇറാൻ എംബസി!! സമൂഹ മാദ്ധ്യമങ്ങളില്‍ വൈറല്‍

Tatwamayi News 4 days ago

ദില്ലി : അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിനെ പരിഹസിച്ചുകൊണ്ട് ഇന്ത്യയിലെ ഇറാൻ എംബസി സമൂഹ മാദ്ധ്യമത്തില്‍ പങ്കുവെച്ച ചിത്രം വൈറലാകുന്നു.

പുരാതന പേർഷ്യൻ രാജാവിന് മുന്നില്‍ ട്രമ്പ് മുട്ടുകുത്തി നില്‍ക്കുന്ന എഐ നിർമ്മിത ചിത്രമാണ് എംബസി തങ്ങളുടെ എക്സ് ഹാൻഡിലിലൂടെ പുറത്തുവിട്ടത്. കുതിരപ്പുറത്തിരിക്കുന്ന രാജാവ് ഇറാന്റെ പതാക കയ്യിലേന്തിയിട്ടുണ്ട്. "ഇറാനിയൻ സംസ്‌കാരത്തിന് മുന്നില്‍ തല കുനിക്കുക" എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഇന്ന് രാവിലെ പങ്കുവെച്ച ചിത്രം മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഈ ചിത്രത്തിന്റെ സമയക്രമം ഏറെ ശ്രദ്ധേയമാണ്. ഇറാന്റെ പവർ ഗ്രിഡുകളും പാലങ്ങളും ബോംബിട്ട് തകർക്കുമെന്നും "ഇന്ന് രാത്രി ഒരു വലിയ സംസ്കാരം തന്നെ ഇല്ലാതാകുമെന്നും" ട്രമ്പ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ഈ ഭീഷണിക്ക് തൊട്ടുപിന്നാലെയാണ് ട്രമ്പ് രണ്ടാഴ്ചത്തെ വെടിനിർത്തലിന് തയ്യാറായത്. ഈ നയതന്ത്ര പിന്മാറ്റത്തെ പരിഹസിക്കാനാണ് ഇറാൻ പുരാതന പേർഷ്യൻ പ്രതാപം ഉയർത്തിക്കാട്ടിയത്.

ഇറാൻ എംബസിയുടെ ഈ ചിത്രം കൂടാതെ, ഇറാന്റെ ഒരു ആനിമേഷൻ സംഘം ലെഗോ (Lego) സ്റ്റൈലിലുള്ള ഒരു വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. "ട്രമ്പ് കീഴടങ്ങി, ഇറാൻ വിജയിച്ചു" എന്ന സന്ദേശത്തോടെയുള്ള ഈ വീഡിയോയും നയതന്ത്ര തലത്തിലുള്ള സൈബർ പോരാട്ടത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. സൈനിക നീക്കങ്ങള്‍ക്കൊപ്പം തന്നെ ചരിത്രപരമായ പ്രതീകങ്ങളും ആധുനിക സാങ്കേതികവിദ്യയും ഉപയോഗിച്ച്‌ ആത്മവിശ്വാസം പ്രകടിപ്പിക്കാനാണ് ഇറാൻ ശ്രമിക്കുന്നത്

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Tatwamayi News