Dailyhunt
ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന്റെ 70-ാം ജന്മദിനാഘോഷവും ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ 45-ാം വാര്‍ഷികവും; മെയ് 10 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്യും; ബെംഗളൂരുവില്‍ 182 രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന ആഗോള സമ്മേളനവും

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന്റെ 70-ാം ജന്മദിനാഘോഷവും ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ 45-ാം വാര്‍ഷികവും; മെയ് 10 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്യും; ബെംഗളൂരുവില്‍ 182 രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന ആഗോള സമ്മേളനവും

Tatwamayi News 1 week ago

ബെംഗളൂരു : ആർട്ട് ഓഫ് ലിവിങ്ങിന്റെ 45-ാം വാർഷികാഘോഷങ്ങളുടെയും ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന്റെ 70-ാം ജന്മദിനത്തിന്റെയും ഭാഗമായി നടക്കുന്ന ആഗോള സമ്മേളനം മെയ് 10 ന് ബെംഗളൂരുവിലെ ആർട്ട് ഓഫ് ലിവിംഗ് ഇന്റർനാഷണല്‍ സെന്ററില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.

182 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനവേദിയില്‍ വെച്ച്‌ പുതിയ ധ്യാനമന്ദിരത്തിന്റെ ഉദ്ഘാടനവും മാനസികാരോഗ്യം, ഗ്രാമീണ വികസനം, പ്രകൃതി സംരക്ഷണം, സാമൂഹിക പരിവർത്തനം എന്നിവ ലക്ഷ്യമിട്ടുള്ള വിവിധ ദേശീയ സേവന പദ്ധതികളുടെ ഉദ്‌ഘാടനവും പ്രധാനമന്ത്രി നിർവ്വഹിക്കും

ലോകമെമ്പാടുമുള്ള ഭരണാധികാരികള്‍, ഉദ്യോഗസ്ഥർ, കർഷകർ, വിദ്യാർത്ഥികള്‍, വ്യവസായ പ്രമുഖർ എന്നിങ്ങനെ വിവിധ തുറകളിലുള്ളവർ ഒത്തുചേരുന്ന ഈ സമ്മേളനം ആർട്ട് ഓഫ് ലിവിങ്ങിന്റെ ആഗോള സ്വാധീനത്തെയും ഗുരുദേവിന്റെ നേതൃത്വത്തെയുമാണ് അടയാളപ്പെടുത്തുന്നത്. ആഘോഷങ്ങളുടെ ഭാഗമായി മെയ് 13-ന് ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തില്‍ ലോകസമാധാനത്തിനായി ആഗോള ധ്യാനവും സംഘടിപ്പിക്കുന്നുണ്ട്.

ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ഭരണ നിർവഹണം , ബിസിനസ്സ്, മാദ്ധ്യമ പ്രവർത്തനം, വിദ്യാഭ്യാസം, കല, സംസ്കാരം തുടങ്ങി വിവിധ മേഖലകളിലെ ധാർമ്മികതയെക്കുറിച്ച്‌ ആഗോള നേതൃത്വ ഉച്ചകോടികളും 182 രാജ്യങ്ങളിലെ വൈവിധ്യമാർന്ന കലകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സാംസ്കാരിക ഉത്സവങ്ങളും നടക്കും. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച്‌ ബിംസ്റ്റെക് (BIMSTEC) രാജ്യങ്ങളില്‍ നിന്നുള്ള യുവനേതാക്കള്‍ക്കായി നേതൃത്വ പരിശീലന പരിപാടിയും വിവിധ സർക്കാർ ഏജൻസികളുമായുള്ള ധാരണാപത്രങ്ങള്‍ ഒപ്പിടലും ഈ കാലയളവില്‍ നടക്കും.

പരിസ്ഥിതി സംരക്ഷണം, ജലസംരക്ഷണം, സൗജന്യ വിദ്യാഭ്യാസം, പ്രാഥമികാരോഗ്യം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിലെ വിപുലമായ സേവന പ്രവർത്തനങ്ങള്‍ വ്യാപിപ്പിക്കാനും ഈ ആഘോഷങ്ങള്‍ ലക്ഷ്യമിടുന്നു. ലോകം വർദ്ധിച്ചുവരുന്ന മാനസിക സമ്മർദ്ദങ്ങളിലൂടെയും അനിശ്ചിതത്വങ്ങളിലൂടെയും കടന്നുപോകുന്ന ഈ കാലഘട്ടത്തില്‍ ഭാരതത്തിന്റെ പുരാതന ജ്ഞാനത്തെ പ്രായോഗിക അനുഭവമാക്കി മാറ്റുന്ന ആർട്ട് ഓഫ് ലിവിങ്ങിന്റെ 45 വർഷത്തെ യാത്ര, ഭാരതത്തിന്റെ വളരുന്ന ആഗോള സ്വാധീനത്തിന്റെ കൂടി അടയാളമാണെന്ന് സംഘാടകർ വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Tatwamayi News