Friday, 24 Sep, 9.20 am Tatwamayi News

കേരളം
ഇടുക്കിയില്‍ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു; ദാരുണ സംഭവം നടന്നത് ഭര്‍ത്താവുമായി ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കവെ

Wild Elephant Attack

ഇടുക്കി: ഇടുക്കിയില്‍ കാട്ടാനയുടെ (Wild Elephant) ചവിട്ടേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ആനയിറങ്കലിനു സമീപമാണ് സംഭവം നടന്നത്. ചട്ടമൂന്നാര്‍ സ്വദേശി മഹേന്ദ്രകുമാറിന്റെ ഭാര്യ വിജി (36) ആണ് മരിച്ചത്.

ഭര്‍ത്താവുമൊത്ത് ബൈക്കില്‍ വരവെ കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം. സംഭവസ്ഥലത്തുവച്ച്‌ തന്നെ ഇവര്‍ (Death) മരിച്ചു. എന്നാല്‍ തലനാരിഴയ്ക്കാണ് ഇവരുടെ ഭര്‍ത്താവ് രക്ഷപ്പെട്ടത്. മഹേന്ദ്രകുമാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Tatwamayi News
Top