ഈ പ്രപഞ്ചത്തിന്റെ നിഗൂഢതകളിലേക്ക് വെളിച്ചം വീശുന്ന അത്യപൂർവ്വവും അതിശയിപ്പിക്കുന്നതുമായ ഒരു കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് ശാസ്ത്രലോകം.
ഭൂമിയില്‍ നിന്നും ഏകദേശം 4.4 ബില്യണ്‍ (440 കോടി) പ്രകാശവർഷം അകലെയുള്ള ഒരു ഗാലക്സിയില്‍, ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഭീമാകാരമായ ഒരു ജോടി തമോഗർത്തങ്ങളെ (Black holes) ശാസ്ത്രജ്ഞർ നിരീക്ഷിച്ചിരിക്കുന്നു. നമ്മുടെ സൂര്യന്റെ പിണ്ഡത്തേക്കാള്‍ (mass) 60 ബില്യണ്‍ മടങ്ങ് അധികമാണ് ഈ രണ്ട് രാക്ഷസ തമോഗർത്തങ്ങളുടെയും കൂടി ആകെ പിണ്ഡം എന്ന് കണക്കാക്കപ്പെടുന്നു. പ്രപഞ്ചത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഭാരമേറിയ രണ്ടാമത്തെ തമോഗർത്ത ജോടിയേക്കാള്‍ ഇരട്ടിയിലധികം വലിപ്പമുണ്ട് ഈ പുതിയ കൂട്ടുകെട്ടിന്. #blackhole #space #astronomy #jameswebb #discovery #science #galaxy #astrophysics #news #universe

