Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇതാണോ പണത്തിന്റെ ഹുങ്ക്? സൂഹൈലിനെ പൊതിഞ്ഞ് കാറില്‍ കയറ്റിയുള്ള മടക്കം

ഇതാണോ പണത്തിന്റെ ഹുങ്ക്? സൂഹൈലിനെ പൊതിഞ്ഞ് കാറില്‍ കയറ്റിയുള്ള മടക്കം

Tatwamayi News 56 mins ago

ബോസ്റ്റല്‍ സ്കൂളില്‍ നിന്ന് പുറത്തിറങ്ങിയ സൂഹൈലിന്റെ ദൃശ്യങ്ങള്‍ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാക്രമം.

ക്യാമറയ്ക്ക് മുന്നില്‍ മുഖം പതിയാതിരിക്കാൻ ‘കേറ് കേറ് കേറ്… വിട്ടോ വിട്ടോ… അങ്ങോട്ട് മാറിക്കോ’ എന്ന് ആക്രോശിച്ചുകൊണ്ട് മാധ്യമപ്രവർത്തകരെ തള്ളിമാറ്റുകയായിരുന്നു സംഘം. ഇതിനിടെ സൂഹൈലിനെ പൊതിഞ്ഞുപിടിച്ച്‌ വലിച്ചിഴച്ച്‌ കാറിനുള്ളില്‍ കയറ്റുകയും ചെയ്തു.

ക്യാമറകളില്‍ നിന്ന് സൂഹൈലിന്റെ മുഖം മറയ്ക്കാൻ ചുറ്റും കൂടി നിന്നവർ പരമാവധി ശ്രമിക്കുന്നതിനിടെ, ഇയാളെ കാറില്‍ കയറ്റി അതിവേഗം സ്ഥലത്തുനിന്ന് പാഞ്ഞുപോകുകയായിരുന്നു. മാധ്യമപ്രവർത്തകരെ തടയുകയും തള്ളിമാറ്റുകയും ചെയ്തുള്ള ഈ രംഗങ്ങള്‍ പുറത്തുവന്നതോടെ സംഭവം വലിയ ചർച്ചയായിരിക്കുകയാണ്.

എന്നാല്‍ ഇതിനിടയില്‍ സൂഹൈലിനെ കാറില്‍ കയറ്റിയ ശേഷം ഒരാള്‍ പൊട്ടിച്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ ചിരിയും മാധ്യമപ്രവർത്തകരോടുള്ള സംഘത്തിന്റെ പെരുമാറ്റവുമാണ് സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമർശനത്തിന് ഇടയാക്കിയത്. പണത്തിന്റെയും സ്വാധീനത്തിന്റെയും ഹുങ്കാണ് ഈ ചിരിയിലൂടെ പുറത്തുവരുന്നതെന്ന വിമർശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. സംഭവം സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Tatwamayi News