Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേരളത്തിന് വിജയ്‌യുടെ വക ജലബോംബ് !മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാര്‍

കേരളത്തിന് വിജയ്‌യുടെ വക ജലബോംബ് !മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാര്‍

Tatwamayi News 1 week ago

ചെന്നൈ : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ. സംസ്ഥാന ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി എൻ.

മരിയ വില്‍സണ്‍ ആണ് നിയമസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുന്നതിനൊപ്പം കാവേരി നദിയില്‍ നിന്ന് സംസ്ഥാനത്തിന് അർഹതപ്പെട്ട ജലവിഹിതം തടസ്സമില്ലാതെ നേടിയെടുക്കാൻ ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും ധനമന്ത്രി സഭയെ അറിയിച്ചു.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്താൻ തമിഴ്നാടിന് മുൻപ് തന്നെ സുപ്രീം കോടതിയുടെ അനുമതി ലഭിച്ചിരുന്നതാണ്. എന്നാല്‍ സുരക്ഷാ മുൻകരുതലുകളും കേരളം ഉന്നയിച്ച ആശങ്കകളും കണക്കിലെടുത്ത് നിലവില്‍ ജലനിരപ്പ് 136 അടിയായി പരിമിതപ്പെടുത്തി നിർത്തുകയായിരുന്നു. ബജറ്റിലെ പുതിയ പ്രഖ്യാപനത്തോടെ, സുപ്രീം കോടതി വിധി മുൻനിർത്തി ജലനിരപ്പ് 142 അടിയാക്കി വർധിപ്പിക്കാനുള്ള പ്രായോഗിക നടപടികളിലേക്ക് തമിഴ്‌നാട് സർക്കാർ ഉടൻ കടന്നേക്കുമെന്നാണ് സൂചനകള്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Tatwamayi News