Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കെസിഎല്‍ ഫാൻ ലീഗില്‍ വനിതകളുടെ പോരാട്ടവും;പ്രദര്‍ശന മത്സരത്തില്‍ ക്യുസിഎല്‍ ക്വീൻസിന് ജയം

കെസിഎല്‍ ഫാൻ ലീഗില്‍ വനിതകളുടെ പോരാട്ടവും;പ്രദര്‍ശന മത്സരത്തില്‍ ക്യുസിഎല്‍ ക്വീൻസിന് ജയം

Tatwamayi News 1 week ago

ലപ്പുഴ: കേരള ക്രിക്കറ്റ് ലീഗിന് (KCL) മുന്നോടിയായി സംഘടിപ്പിക്കുന്ന കെസിഎല്‍ ഫാൻ ലീഗില്‍ മാറ്റുരച്ച്‌ വനിതാ താരങ്ങളും.

ആലപ്പുഴയില്‍ നടന്ന ജില്ലാതല മത്സരങ്ങള്‍ക്കിടെ സംഘടിപ്പിച്ച പ്രത്യേക പ്രദർശന മത്സരത്തിലാണ് വനിതാ ടീമുകള്‍ ക്രീസിലിറങ്ങിയത്. ആവേശകരമായ പോരാട്ടത്തില്‍ സിടി ക്വീൻസിനെ 42 റണ്‍സിന് പരാജയപ്പെടുത്തി ക്യുസിഎല്‍ ക്വീൻസ് വിജയം സ്വന്തമാക്കി.

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ക്യുസിഎല്‍ ക്വീൻസ് നിർദിഷ്ട അഞ്ച് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സെന്ന കൂറ്റൻ സ്കോർ പച്ചപിടിച്ചു. 11 പന്തുകളില്‍ നിന്ന് 26 റണ്‍സ് നേടിയ ജിൻഷ ടി.കെ, വെറും 4 പന്തില്‍ 14 റണ്‍സ് അടിച്ചുകൂട്ടിയ സുബി എം.ബി എന്നിവരുടെ സ്ഫോടനാത്മക ബാറ്റിങ്ങാണ് ടീമിന് കരുത്തായത്.

72 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ സിടി ക്വീൻസിന് അഞ്ച് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സ് മാത്രമാണ് നേടാനായത്. ക്യുസിഎല്‍ ക്വീൻസിന്റെ കൃത്യതയാർന്ന ബോളിങ് നിര എതിരാളികളെ കെട്ടിയിടുകയായിരുന്നു. വിജയികള്‍ക്കുള്ള ട്രോഫി കേരള രഞ്ജി ടീം താരം സച്ചിൻ ബേബി സമ്മാനിച്ചു.

കേരള ക്രിക്കറ്റ് ലീഗിന്റെ പ്രചാരണാർത്ഥം കെസിഎല്ലിലെ ആറ് ഫ്രാഞ്ചൈസി ടീമുകളെ പ്രതിനിധീകരിച്ച്‌ വിവിധ ജില്ലകളിലായാണ് ഫാൻ ലീഗ് ടൂർണമെന്റുകള്‍ സംഘടിപ്പിക്കുന്നത്. കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിലെ മത്സരങ്ങള്‍ ഇതിനോടകം വിജയകരമായി പൂർത്തിയായിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Tatwamayi News