കോമണ്‍വെല്‍ത്ത് ഗെയിംസിലെ വിജയാഘോഷത്തിനിടെ സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിലെ ഒരു റസ്റ്റോറന്റില്‍ ഇന്ത്യയുടെ അപൂർണ്ണ ഭൂപടം അച്ചടിച്ച നാപ്കിൻ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍, ഒളിമ്പിക് മെഡല്‍ ജേതാവായ ലവ്‌ലിന ബൊർഗോഹെയ്ൻ അത് മാന്യമായും ഉറച്ച നിലപാടോടെയും ചോദ്യം ചെയ്തു.
തുടർന്ന് ഇന്ത്യൻ എംബസി ഇടപെട്ട് റസ്റ്റോറന്റ് മാപ്പ് പറയുകയും തെറ്റായ ഭൂപടം പിൻവലിക്കുമെന്ന് അറിയിക്കുകയും ചെയ്തു. ഈ സംഭവത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ലവ്‌ലിനയ്ക്ക് വൻ പിന്തുണയാണ് ലഭിക്കുന്നത്. "ഇതാണ് യഥാർത്ഥ ദേശീയത", "രാജ്യത്തിന്റെ അഭിമാനം കാത്ത ചാമ്പ്യൻ" എന്നിങ്ങനെയാണ് നിരവധി പേരുടെ പ്രതികരണം. #LovlinaBorgohain #Lovlina #CommonwealthGames #India #IndianMap #NortheastIndia #JammuKashmir #IndianBoxing #NationalPride #Patriotism #Glasgow #IndiaNews #MalayalamNews #BreakingNews #TeamIndia #RespectIndia #ViralNews #Bharat #IndianAthletes #TrendingNews

