ഇന്ത്യൻ വിമാന നിർമ്മാണ സങ്കേതികവിദ്യയിലും പ്രതിരോധ മേഖലയിലും വലിയൊരു വിപ്ലവത്തിന് വഴിതുറന്നുകൊണ്ടാണ് അടുത്തിടെ രാജ്യത്തെ ഒരു സ്വകാര്യ പ്രതിരോധ സ്റ്റാർട്ടപ്പ് കമ്പനി തങ്ങളുടെ നിർണ്ണായക നേട്ടം കൈവരിച്ചത്.
ഐഐടി മദ്രാസ് ഇൻക്യൂബേറ്റ് ചെയ്ത ഡി-പ്രൊപ്പല്‍സ് (D-Propulse) എന്ന കമ്പനി, തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 5 കിലോന്യൂട്ടണ്‍ (5 kN) എയർ-ബ്രീത്തിംഗ് റൊട്ടേറ്റിംഗ് ഡിറ്റണേഷൻ എൻജിൻ (RDE) വിജയകരമായി പരീക്ഷിച്ചു. ഡിആർഡിഒയുടെ പ്രമുഖ ടെസ്റ്റ് ഫെസിലിറ്റിയില്‍ വെച്ച് നടന്ന ഈ പരീക്ഷണം വിജയിച്ചതോടെ, ഇന്ത്യയുടെ പ്രതിരോധ സാങ്കേതികവിദ്യ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. തദ്ദേശീയമായ എയർ-ബ്രീത്തിംഗ് പ്രൊപ്പല്‍ഷൻ രംഗത്ത് ഇന്ത്യ സ്വന്തമാക്കിയ ഈ നേട്ടം, ഭാവിയിലെ ക്രൂയിസ് മിസൈലുകള്‍ക്കും ഉയർന്ന വേഗതയുള്ള അണ്‍മാൻഡ് ഏരിയല്‍ വെഹിക്കിളുകള്‍ക്കും (UAV) പുതിയൊരു കരുത്തായി മാറും. പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ഗ്യാസ് ടർബൈൻ എൻജിനുകളില്‍ നിന്നും റാംജെറ്റ് എൻജിനുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ പ്രവർത്തനരീതിയാണ് റൊട്ടേറ്റിംഗ് ഡിറ്റണേഷൻ എൻജിനുകളില്‍ കാണാൻ കഴിയുന്നത്.
സാധാരണ എൻജിനുകളില്‍ ഇന്ധനം സാവധാനം കത്തി തീരുന്ന പ്രക്രിയയാണെങ്കില്‍, ആനുലാർ കംബഷൻ ചേമ്പറിലൂടെ അതിവേഗത്തില്‍ സഞ്ചരിക്കുന്ന സ്ഫോടനാത്മകമായ തരംഗങ്ങള്‍ (Detonation Waves) ഉപയോഗിച്ചാണ് ഇത്തരം എൻജിനുകളില്‍ ഊർജ്ജം ഉത്പാദിപ്പിക്കുന്നത്. ഇത് എൻജിന്റെ താപഗതിക ശേഷി അഥവാ തെർമോഡൈനാമിക് എഫിഷ്യൻസി ഗണ്യമായി വർദ്ധിപ്പിക്കുന്നു. തല്‍ഫലമായി, കുറഞ്ഞ അളവില്‍ ഇന്ധനം ഉപയോഗിച്ച് കൂടുതല്‍ ത്രസ്റ്റ് അല്ലെങ്കില്‍ മുന്നോട്ടുള്ള തള്ളല്‍ ശക്തി നിർമ്മിക്കാൻ സാധിക്കുന്നു. ഇതിലൂടെ വിമാനങ്ങളുടെയും മിസൈലുകളുടെയും ഭാരം കുറയ്ക്കാനും കൂടുതല്‍ ദൂരത്തേക്ക് കൂടുതല്‍ സമയം പറക്കാനും കഴിയുന്ന സാഹചര്യം ഒരുങ്ങുന്നു. #dpropulse #rde #rotatingdetonationengine #iitmadras #drdo #indiasdefence #atmanirbharbharat #indigenousdefencetech #aerospacetechnology #cruisemissile #uavtech #propulsionsystems #defencestartup #makeinindia #indianmilitary #tatwamayinews

