Wednesday, 28 Jul, 9.19 pm Tatwamayi News

കേരളം
മുഖ്യമന്ത്രി വാഗ്ദാനം പാലിച്ചില്ല: ഓഗസ്റ്റ് 9 മുതല്‍ എല്ലാ കടകളും തുറക്കും;. വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം: കടകള്‍ തുറക്കുന്നതില്‍ ഇളവ് നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിച്ച സാഹചര്യത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി വീണ്ടും സമരത്തിലേക്ക്. ഓഗസ്റ്റ് രണ്ട് മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ്ണയിരിക്കാനും ഓഗസ്റ്റ് ഒന്‍പത് മുതല്‍ സംസ്ഥാന വ്യാപകമായി കടകള്‍ തുറക്കാനും തൃശ്ശൂരില്‍ ചേര്‍ന്ന വ്യാപാരി വ്യവസായി സംസ്ഥാന സമിതി യോഗത്തില്‍ ധാരണയായി. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ്​ ടി.നസറുദ്ദീനാണ്​ ഇക്കാര്യം അറിയിച്ചത്​.

മൈക്രോ കണ്ടയ്ന്‍മെന്റ് സോണുകളാക്കി തിരിച്ചാല്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാനാകും. സമരത്തിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്താല്‍ മരണം വരെ നിരാഹാരം അനുഷ്ഠിക്കുമെന്നും വ്യാപാരി വ്യവസായി സംസ്ഥാന സമിതി സംസ്ഥാന അധ്യക്ഷന്‍ ടി നസറുദ്ദീന്‍ പറഞ്ഞു.

ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തണം. ഇക്കാര്യത്തില്‍ നേരത്തെ മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോയത്. എന്നാല്‍ ആ വാക്ക് സര്‍ക്കാര്‍ പാലിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഓര്‍ക്കുക ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. 'സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം'. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Tatwamayi News
Top